search

എൽഡിഎഫിനെ വലച്ച് വിമതശല്യം, യുഡിഎഫിന് രാഹുൽ വിഷയം, ‌എൻഡിഎയിൽ പടലപ്പിണക്കം; പാലക്കാടൻ കാറ്റ് എങ്ങോട്ട്?

deltin33 The day before yesterday 11:27 views 275
  



പാലക്കാടൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഏതു രൂപത്തിലും ഉത്തരമെഴുതാം. ഒറ്റവാക്കിൽ എഴുതാനാണെങ്കിൽ ഇടതുകോട്ട എന്നു പറയാം. അരപ്പേജിലെങ്കിലും കവിയാതെ ഉപന്യസിക്കാൻ ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയങ്ങളെക്കുറിച്ച് കോൺഗ്രസിനും പാലക്കാട് നഗരസഭയിൽ 10 വർഷത്തോളമായി തുടരുന്ന ഭരണത്തെക്കുറിച്ചു ബിജെപിക്കും എഴുതാം. 3 മുന്നണികൾക്കും തോൽക്കാനും ജയിക്കാനുമുള്ള സാഹചര്യം തദ്ദേശതിരഞ്ഞെടുപ്പിലുണ്ട്.

  • Also Read കോട്ടയം ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് കേരള കോൺഗ്രസ് നേർക്കുനേർ പോരാട്ടം; തെളിയുമോ പുതിയ ചിത്രം?   


12 നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനുള്ളത്. ജില്ലാ പഞ്ചായത്തിൽ 30ൽ 27 സീറ്റും ഇടതുപക്ഷത്തിനാണ്. 88 പഞ്ചായത്തുകളിൽ 63 എണ്ണം ഭരിക്കുന്നതും 7 നഗരസഭകളിൽ അഞ്ചെണ്ണം ഭരിക്കുന്നതും ഇ‌‌ടതുപക്ഷം. 2019ൽ നഷ്ടമായ ആലത്തൂർ ലോക്സഭാ സീറ്റ് 2024ൽ സിപിഎം തിരിച്ചു പിടിച്ചു. എന്നാൽ ഇതേ സാഹചര്യത്തിലാണു പാലക്കാട് ലോക്സഭാ സീറ്റിൽ മുക്കാൽലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.കെ.ശ്രീകണ്ഠൻ‍ വീണ്ടും എംപി ആയത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയതും നാലിരട്ടിയിലേറെ ഭൂരിപക്ഷത്തിലാണ്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി പല തദ്ദേശസ്ഥാപനങ്ങളിലും രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വീണ്ടും മൂന്നാം സ്ഥാനത്തേക്കു തള്ളാനും ബിജെപിക്കു കഴിഞ്ഞു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിമതരുടെ തലവേദന ഇത്തവണ ഇടതുപക്ഷത്താണു കൂടുതൽ. മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.കെ.ശശിയെ അനുകൂലിക്കുന്നവർ മണ്ണാർക്കാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മത്സരിക്കുന്നു. കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ കോൺഗ്രസിനൊപ്പം ചേർന്നാണു മത്സരം. അമ്പലപ്പാറ, കാരാകുറുശ്ശി, വടക്കഞ്ചേരി, കിഴക്കഞ്ചേരി ഉൾപ്പെടെ ജില്ലയിലാകെ അൻപതിലേറെ സീറ്റുകളിൽ സിപിഎം വിമതരുണ്ട്. സിപിഎമ്മും സിപിഐയും ചിലയി‌ടത്തു പരസ്പരം മത്സരിക്കുന്നു. കോൺഗ്രസിനും ലീഗിനും ചിലയിടത്തെങ്കിലും വിമതർ തലവേദനയാണ്. തങ്ങളുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ജില്ലയിൽ പല സീറ്റുകളിലും ബിജെപി സ്ഥാനാർഥിയെ നിർത്താനായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നിലുള്ള സന്നാഹമത്സരമായാണ് ഇടതുപക്ഷം തദ്ദേശതിരഞ്ഞെടുപ്പിനെ കാണുന്നത്. പക്ഷേ, നെല്ലു സംഭരണത്തിലെ പാളിച്ചകൾ ഉൾപ്പെടെ അവർക്കു തിരിച്ചടിയാണ്. പാലക്കാട് നഗരസഭയിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കുകയും മറ്റിടങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗികാരോപണവും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്നതു കണ്ടറിയണം. ബിജെപിയിൽ മുൻ നഗരസഭാധ്യക്ഷ രാഷ്ട്രീയം തന്നെ മതിയാക്കിയതും നിലവിലെ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുന്നതും പാർട്ടിയിലെ വലിയ വിഭാഗീയതയുടെ പ്രത്യക്ഷ ഉദാഹരണമാണ്. തദ്ദേശരാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ വലിയ മേൽക്കൈ മറികടക്കുക എന്നതാണ് യുഡിഎഫിനു മുന്നിലെ വെല്ലുവിളി.  English Summary:
Palakkad Election Analysis: Rebels, Factionalism, and Key Issues for LDF, UDF, & NDA
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470962