മസ്‌കത്ത് ∙ സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ സായുധ സേന തടഞ്ഞുവെച്ചിരുന്ന എറ്റേണിറ്റി സി കപ്പലിലെ ജീവനക്കാരെ ഒമാനി മധ്യസ്ഥതയിലൂടെ മോചിപ്പിച്ചു. ഇന്ത്യക്കാരുള്‍പ്പെടെ 11 പേരാണ് മോചിതരായത്. സുല്‍ത്താനേറ്റിന്റെ നേതൃത്വത്തില്‍ വിജയകരമായ നയതന്ത്ര ശ്രമങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച യെമന്‍ അധികൃതര്‍ തലസ്ഥാനമായ സനയില്‍ നിന്ന് ജീവനക്കാരെ മസ്‌കത്തിലെത്തിച്ചു.
വമ്പൻ ഭാഗ്യം! മലയാളി സ്വന്തമാക്കിയത് 61 കോടി രൂപ: അബുദാബിയിലെ ഭാഗ്യദേവത കനിഞ്ഞത് സൗദിയിൽ Gulf News
\“മരണത്തിനും ജീവിതത്തിനും ഇടയിൽ\“ 3 മാസം: കണ്ണുതുറന്നപ്പോൾ അറിഞ്ഞത് ഏറ്റവും വലിയ സന്തോഷം; \“കോമയിലിരിക്കെ കണ്ടു\“, ഞെട്ടി പ്രവാസി യുവതി Gulf News
ഡ്രോണുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകളും ഉപയോഗിച്ച് യെമന്‍ നാവിക യൂണിറ്റ് കപ്പലിനെ ആക്രമിക്കുകയും ഇതിനെ തുടര്‍ന്ന് കപ്പല്‍ മുങ്ങിപ്പോവുകയും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ഒന്നിലധികം കക്ഷികളുടെ ഏകോപനത്തില്‍, ഇന്ത്യന്‍ പൗരന്റെ മോചനം ഉറപ്പാക്കിയ ഒമാന്റെ പരിശ്രമത്തിന് ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ് രാജ്യത്തിന്റെ നന്ദി അറിയിച്ചു. ഫിലിപ്പീന്‍സ് ജീവനക്കാരുടെ മോചനത്തിന് സൗകര്യമൊരുക്കിയതിന് ഒമാനോട് ഫിലിപ്പീന്‍സ് തൊഴില്‍ മന്ത്രി ഹാന്‍സ് ലിയോ കാക്ഡാക്കും തന്റെ സര്‍ക്കാരിന്റെ നന്ദി അറിയിച്ചു.
1 / 3 ഇന്ത്യക്കാരുള്‍പ്പെടെ 11 പേരാണ് മോചിതരായത്. Image Credit: X/OmanNewsAgency
2 / 3 ഇന്ത്യക്കാരുള്‍പ്പെടെ 11 പേരാണ് മോചിതരായത്. Image Credit: X/OmanNewsAgency
3 / 3 ഇന്ത്യക്കാരുള്‍പ്പെടെ 11 പേരാണ് മോചിതരായത്. Image Credit: X/OmanNewsAgency
യെമനില്‍ നിന്നും മോചിതരായി മസ്‌കത്തിലെത്തിയ കപ്പല്‍ ജീവനക്കാര്‍ക്ക് അവരുടെ മാതൃരാജ്യത്തേക്കും കുടുംബങ്ങളിലേക്കും സുരക്ഷിതമായി മടങ്ങാന്‍ സാധിക്കും. English Summary:
Houthi Attack involved the crew of the Greek cargo ship Eternity C, which was attacked in July, reported to be released. Eleven individuals held in Yemen, including Anil Kumar from Kayamkulam, are expected to arrive in Oman soon.