search

ദേശീയപാത നിർമാണത്തിന് ചേറ്റുവ കായലിൽ നിന്ന് അശാസ്ത്രീയ മണലെടുപ്പ്; തറനിരപ്പ് താഴുന്നു, വീട്ടുചുമരുകളിൽ വിള്ളൽ

Chikheang Yesterday 11:30 views 511
  

  



വാടാനപ്പള്ളി ∙ ദേശീയപാത നിർമാണത്തിന് ചേറ്റുവ കായലിൽ നിന്നുള്ള അശാസ്ത്രീയമായ മണലെടുപ്പ് മൂലം സമീപത്തെ വീടുകളിലെ ചുമരുകളിൽ വിള്ളൽ. ദിവസവും നിർബാധം തുടരുന്ന മണലെടുപ്പുമൂലം വീടുകളുടെ തറനിരപ്പ് താഴ്ന്നാണ് വിള്ളൽ സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. നൂറുകണക്കിന് ലോറികൾ മണലുമായി പോകുന്നതും സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയായി. പുഴയിലെ മണലിൽ ഉപ്പ് കലർന്നത് മാറ്റാൻ പറമ്പുകളിലേക്ക് ഡ്രജിങ് നടത്തി, മണലും ചെളിയും ഉപ്പുവെള്ളവും വേർതിരിച്ച് മണൽ മാത്രമാണ് ദേശീയപാത നിർമാണ കമ്പനി കൊണ്ടുപോകുന്നത്.   ചേറ്റുവ കായലിലെ അശാസ്ത്രീയ മണലെടുപ്പ് മൂലം സമീപത്തെ വീടുകളിലെ ചുമരിലുണ്ടായ വിള്ളൽ.

പിന്നീട് വെള്ളവും ചെളിയും അവശിഷ്ടങ്ങളും തിരികെ പുഴയിലേക്ക് ഒഴുക്കിവിടുകയാണ്. പുഴയുടെ കരഭാഗത്ത് അവശിഷ്ടങ്ങൾ നിറയുന്നത് ശുദ്ധജല സ്രോതസുകൾക്കും ഭീഷണിയായി. വെള്ളം മലിനമായതോടെ കായലിലെ മത്സ്യലഭ്യത കുറഞ്ഞു. മേഖലയിലെ നൂറുകണക്കിന് തെങ്ങ്, കവുങ്ങ് എന്നിവയടക്കം ഫലവൃക്ഷങ്ങൾ ഉണക്കം ബാധിച്ച നിലയിലാണ്. English Summary:
National Highway construction is causing environmental concerns. Unscientific sand mining from Chetuva Kayal for construction is leading to house cracks and ecological damage, raising concerns among residents. The situation requires immediate attention and sustainable practices.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160861