search

അടിമാലിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തം: വീട്ടമ്മയെ സഹായിക്കാൻ മമ്മൂട്ടി

cy520520 Yesterday 11:31 views 773
  



അടിമാലി ∙ ദേശീയപാതയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ കണ്ണീരിലായ സന്ധ്യയ്ക്കു സഹായവുമായി വീണ്ടും നടൻ മമ്മൂട്ടി. 41 ദിവസം കൊച്ചിയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ധ്യയ്ക്ക് ആശ്വാസദൂതുമായി നടൻ മമ്മൂട്ടി വീണ്ടുമെത്തി. സന്ധ്യയുടെ ചികിത്സച്ചെലവ് ഏറ്റെടുക്കാൻ ഇടപെട്ടതു മമ്മൂട്ടിയാണ്. മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനാണു ചെലവ് ഏറ്റെടുത്തത്. ആശുപത്രി വിടുന്നതിനു മുൻപു സന്ധ്യയ്ക്കു കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വിഡിയോ കോൾ എത്തി.

  • Also Read കുട്ടിയെ കരയിച്ചു, പക്ഷിക്കടത്തുകാർ വലയിൽ; പിടികൂടിയത് ലക്ഷങ്ങൾ വില മതിക്കുന്ന വിദേശ പക്ഷികളെ   


തന്റെ ചികിത്സച്ചെലവ് ഏറ്റെടുത്ത പ്രിയതാരത്തോടു സന്ധ്യ നന്ദി പറഞ്ഞു. തിരികെ പോകാൻ വീടില്ലാത്ത സന്ധ്യയോടു മമ്മൂട്ടി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒടുവിൽ വാഗ്ദാനവും: ‘കൂടെ ഞങ്ങളൊക്കെയുണ്ട്. കൃത്രിമക്കാലിനു സംവിധാനം ഒരുക്കാം.’ അടിമാലിയിൽ എത്തുമ്പോൾ വീടിന്റെ കാര്യത്തിൽ പഞ്ചായത്ത് സ്വീകരിച്ച നട‌പടികൾ അറിയിക്കണമെന്നുകൂടി ഓർമിപ്പിച്ചാണു മമ്മൂട്ടി കോൾ അവസാനിപ്പിച്ചത്. ഒക്ടോബർ 26ന് ഉണ്ടായ ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചു. വീട് പൂർണമായും തകരുകയും ചെയ്തു. English Summary:
Mammootty helps housewife: Sandhya, a victim of the tragic Adimali landslide, by covering her complete medical expenses. The actor also promised to provide her with a prosthetic leg through his Care and Share Foundation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156507