search

യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?

LHC0088 6 hour(s) ago views 524
  



അതിർത്തിയിൽ റഷ്യയ്‌ക്കെതിരെ തുടരുന്ന യുദ്ധമോ യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളോ അല്ല, രാജ്യത്തിന്റെ ആണവോർജ മേഖലയിൽ നടന്ന ഒരു അഴിമതിയും അതിലെ മുഖ്യപ്രതിയുടെ വീട്ടിൽ കണ്ട സ്വർണ ടോയ്‌ലറ്റുമാണ് ഇപ്പോൾ യുക്രെയ്‌നിലെ സംസാര വിഷയം. റഷ്യൻ യുദ്ധത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന കാലത്ത്, യുക്രെയ്‌ന്റെ ദേശീയ ആണവ ഏജൻസിയായ എനർഗോആറ്റമിൽ നടന്ന 100 മില്യൻ ഡോളറിന്റെ അഴിമതി ആണ് സർവപ്രതിരോധ സംവിധാനങ്ങളും വേധിച്ചെത്തിയ ബോംബു കണക്കെ കീവിനെ ഇപ്പോൾ വിറപ്പിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിയുടെ മുഖ്യ സൂത്രധാരനും മറ്റു പ്രതികളുമാകട്ടെ, സെലെൻസ്‌കിയുമായി അടുത്ത ബന്ധമുള്ളവരും. ആരോപണം നേരിടുന്ന, സെലെൻസ്‌കിയുടെ അടുത്ത സുഹൃത്തും റഷ്യ-യുക്രെയ്ൻ സമാധാനശ്രമങ്ങളുടെ ചുമതലക്കാരനുമായ ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രി യെർമാക് കഴിഞ്ഞ ദിവസം രാജി വയ്ക്കുകയും കൂടി ചെയ്തതോടെ രാജ്യത്തും യൂറോപ്പിലും പ്രതിരോധത്തിലായിരിക്കുകയാണ് സെലെൻസ്‌കി.   English Summary:
Golden Toilet Scandal: How A Corruption Scandal Is Damaging Zelensky\“s Credibility. Inside Ukraine\“s $100 Million Corruption Scandal: Allies, Bribes, And A Golden Toilet
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158567