search

കൊഴുപ്പ് കുറവ്, കൂടുതൽ പ്രോട്ടീൻ, പോത്തിറച്ചി ആരോഗ്യ സമ്പന്നം; 40,000 രൂപയ്ക്കു വിൽക്കാം, ഇത് മികച്ച ആദായ സംരംഭം

deltin33 Yesterday 11:31 views 284
  

  

  



താരതമ്യേന ചെലവ് കുറഞ്ഞതും, നടത്തിക്കൊണ്ടുപോകാൻ വലിയ പ്രയാസമില്ലാത്തതും, എന്നാൽ നല്ല ആദായമുണ്ടാക്കാൻ കഴിയുന്നതുമായ സംരംഭമാണ് പോത്തുവളർത്തൽ. സംസ്ഥാനത്തു മാംസാവശ്യം ഏറെ വർധിച്ചിട്ടുണ്ടെങ്കിലും, ഉൽപാദനം വളരെക്കുറവാണ്. ഇതിനാൽ, മാംസാവശ്യത്തിന് നമ്മള്‍ കൂടുതലായും ആശ്രയിക്കുന്നത് അന്യ സംസഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന, ഗുണനിലവാരം ഉറപ്പിക്കാൻ സാധിക്കാത്ത ഉരുക്കളെയാണ്.
  

  • Also Read മോദിയുടെ ഇഷ്ടവിഭവം, ആരോഗ്യ സമ്പന്നം, കിലോയ്ക്ക് 40,000 രൂപ; കൃഷി ചെയ്യാൻ സാധിക്കാത്ത അദ്ഭുത കൂൺ!   


കേരളത്തിൽ മാംസം കഴിക്കുന്ന മിക്കവര്‍ക്കും പോത്തിറച്ചിയോട് താൽപര്യമുള്ളതിനാൽ പോത്തുവളർത്തലിനു സാധ്യതയേറെ. 4 - 6 മാസം പ്രായമുള്ള ഒരു പോത്തുകുട്ടിക്ക് ശരാശരി 60 - 80 കിലോ തൂക്കം വരും. ഇത്തരം പോത്തുകുട്ടികളെ 9,000 - 12,000 രൂപയ്ക്ക് വാങ്ങാനാവും. അവയെ ഒരു വർഷം വളർത്തി യാൽ 35,000 - 40,000 രൂപയ്ക്കു വിൽക്കാം.

  • Also Read അന്ന് വില്ലൻ, ഇന്ന് വിഐപി; വിൽപനയ്ക്ക് ഇറങ്ങിയവരെല്ലാം കോടീശ്വരൻമാർ, ഭൂമിയില്ലാത്തവരെ സഹായിച്ചത് ഈ ഉൽപന്നം   


∙ പോത്തിറച്ചിയുടെ മെച്ചങ്ങൾ

പോത്തിറച്ചിയിൽ പ്രോട്ടീൻ അളവ് കൂടുതലാണ്. ലൈസിൻ എന്ന അമിനോ അമ്ലവുമുണ്ട്. നാരുകൾ വലുതും, കൊഴുപ്പ് താരതമ്യേന കുറവുമാണ്. പോത്തിറച്ചിയിലെ കൊഴുപ്പിന് വെള്ളനിറമാണ്. പോത്തുകുട്ടിയെ ശരിയായി പരിപാലിച്ചാൽ പ്രതിദിനം 700 - 1200 ഗ്രാം  തൂക്കം കൂടും. ഈ രീതിയിൽ 18 മാസം വരെ വളർത്തിയാൽ 250 - 300 കിലോ തൂക്കമെത്തും. ആ പ്രായത്തിലുള്ളതിന്റെ മാംസം മൃദുവും കൂടുതൽ രുചിയുള്ളതുമായിരിക്കും. ഒരു പോത്തിനെ മാംസാവശ്യത്തിന് കശാപ്പ് ചെയ്താൽ ശരീരഭാരത്തിന്റെ 50- 55 ശതമാനം ഇറച്ചി കിട്ടും. മാംസത്തിന്റെ രുചിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് അതിലെ ജലാംശം. പാലുൽപാദനപ്രായം കഴിഞ്ഞ എരുമയുടെയോ, പ്രായമേറിയ പോത്തിന്റെയോ മാംസത്തെ അപേക്ഷിച്ച് ഇളം പോത്തുകളുടെ മാംസത്തില്‍ ജലാംശം കൂടുതലാണ്. പ്രായം കൂടുമ്പോൾ മാംസത്തിലെ ജലാംശം കുറയുകയും, കൊഴുപ്പ് കൂടുകയും ചെയ്യും.   Man cutting beef meat.

∙ പ്രധാന ജനുസ്സുകൾ

വ്യക്തമായി നിർവചിച്ച സ്വഭാവസവിശേഷതകളുള്ള ജനുസ്സുകളെകൂടാതെ, വലുപ്പത്തിലും, തൂക്കത്തിലും, ബാഹ്യലക്ഷണങ്ങളിലും വലിയ വ്യത്യാസമുള്ള തനി നാടൻ ജനുസ്സുകളുമുണ്ട്. മുറ, നീലി - രവി, ബാദാവരി, നാഗ്‌പുരി, സൂർത്തി, ജാഫർബാദി, മെഹസാന എന്നിവയാണ് പ്രധാന ജനുസ്സുകൾ. ഇവയില്‍ മുറ, ജാഫർബാദി എന്നിവ വലുപ്പം കൂടിയവയും, മറ്റുള്ളവ ഇടത്തരം വലുപ്പമുള്ളവയുമാണ്. നാടൻ ഇനങ്ങളുടെ വർഗഗുണം വർധിപ്പിക്കുന്നതിനായി മുറ പോത്തുകളുടെ ബീജമാണ് പ്രതുൽപാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത്.   

  • Also Read 20 ഏക്കർ, ഒരു തെങ്ങിൽനിന്ന് 120 തേങ്ങ; കട്ടപ്പനയിൽനിന്ന് പാലക്കാട്ടേക്ക് 110 ഏലത്തട്ടകളും; പിന്നെ സംഭവിച്ചത് അദ്ഭുതം!   


∙ തൊഴുത്തു നിർമാണം

ദിവസവും പകൽ 6 - 8  മണിക്കൂർ മേയാൻ വിടുകയും, രാത്രിയിൽ തൊഴുത്തിൽ പാർപ്പിക്കുകയും ചെയ്യുന്ന രീതിയാണ് നല്ലത്. കുറഞ്ഞ ചെലവിൽ തൊഴുത്ത് നിർമിക്കാം, കിഴക്ക്–പടിഞ്ഞാറ് ദിശയിലായിരിക്കുന്നതാണ് നല്ലത്. തറ ഭൂനിരപ്പിൽനിന്ന് ഒരടിയെങ്കിലും ഉയർന്നിരിക്കണം. തൊഴുത്തിന് ഒരു മീറ്റർ ഉയരത്തിൽ ഭിത്തി നിർമിക്കാം. അതിനു മുകളിലുള്ള ഭാഗം, തൊഴുത്തിൽ വായുസഞ്ചാരം ലഭിക്കുന്ന രീതിയിലായിരിക്കണം. തൊഴുത്തിന്റെ മോന്തായത്തിന് 4.8 മീറ്ററും, വശങ്ങൾക്ക് 3 മീറ്ററും ഉയരം വേണം. ഒരു പോത്തിന് 3.5 ചതുരശ്ര മീറ്റർ തോതിൽ തൊഴുത്തിൽ സ്ഥലം വേണം. മേൽക്കൂരയ്ക്ക് ഓട്, ഓല, കോൺക്രീറ്റ് എന്നിവയേതെങ്കിലും ആകാം.   

∙ പരിപാലനവും തീറ്റക്രമവും

4 - 6 മാസം പ്രായമുള്ള പോത്തുകുട്ടികളെ വാങ്ങി വളർത്തുന്നവർ, വാങ്ങിയശേഷം വിരമരുന്ന് നൽകണം. ശരീരഭാരത്തിന് ആനുപാതികമാകണം വിരമരുന്നിന്റെ അളവ്. പിന്നീട് 9–ാം മാസവും, 12–ാം മാസവും വിരമരുന്ന് നൽകണം. ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങൾ ദേഹത്തുണ്ടെങ്കിൽ, അവയെ നശിപ്പിക്കുന്നതിനു മരുന്ന് പുരട്ടണം. തീറ്റയ്ക്കായി മേയാൻ വിടുന്നതു കൂടാതെ, പ്രായത്തിനനുസരിച്ചു ദിവസവും (ഒന്ന് - ഒന്നര  കിലോ വീതം) കന്നുകുട്ടിത്തീറ്റ കൂടി നൽകിയാൽ നല്ല വളർച്ചയുണ്ടാകും.

∙ പ്രധാന രോഗങ്ങൾ

ദഹനക്കേട്, വയറിളക്കം എന്നീ ദഹനപ്രശ്‍നങ്ങളും, കുളമ്പുരോഗം, പേവിഷബാധ, മുടന്തൻപനി എന്നീ വൈറസ് രോഗങ്ങളും, കുരലടപ്പൻ എന്ന ബാക്ടീരിയൽ രോഗവും, പട്ടുണ്ണിപ്പനി (ബബീസിയോസിസ്), തൈലേറിയോസിസ്, അനാപ്ലാസ്മോസിസ് എന്നീ  പ്രോട്ടോസോവാ രോഗങ്ങളും, ചില വിഷബാധകളും പോത്തുകള്‍ക്കുണ്ടാവാം.

തീറ്റക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങളാണ് പലപ്പോഴും ദഹനക്കേടിനു കാരണം. കേടായ പച്ചക്കറികൾ തീറ്റയായി നൽകരുത്. അരിഭക്ഷണം, ചക്ക എന്നിവ മിതമായി നൽകാം. അധികമായാൽ ദഹനക്കേ ടുണ്ടാകും. തീറ്റക്രമത്തില്‍ പെട്ടെന്നുള്ള മാറ്റവും വിരകൾ, സൂഷ്മാണുക്കളായ ബാക്ടീരിയ, വൈറസ്, കോക്സീഡിയ എന്നിവയുമാണ് വയറിളക്കത്തിനു കാരണമാകുന്നത്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടികൾ ചത്തുപോകും. കുളമ്പുരോഗ കാരണം വൈറസായതുകൊണ്ട്, രോഗം ബാധിച്ചതിനു ശേഷമുള്ള ചികിത്സ ഫലപ്രദമാകില്ല. കുളമ്പുരോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗം പ്രതിരോധ കുത്തിവയ്പാണ്. ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ് മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാർ വീടുകളിൽ വന്നു നൽകുന്നുണ്ട്. നാലു മാസത്തിനുമേൽ പ്രായമുള്ള എല്ലാ പോത്തുകുട്ടികൾക്കും പ്രതിരോധ കുത്തിവയ്‌പു നൽകണം.   

പേവിഷബാധയുള്ള നായ, പൂച്ച, കുറുക്കൻ, കീരി എന്നിവ കടിക്കുന്നതാണ് പേവിഷബാധയ്ക്കു കാരണം. കടി കിട്ടിയാലുടൻ, ഉറയിട്ട കൈകൊണ്ട് മുറിവ് വൃത്തിയായി സോപ്പിട്ട് കഴുകി, മുറിവിൽ ആന്റി സെപ്റ്റിക് പുരട്ടണം. ഉടൻതന്നെ ആന്റിറാബിസ് വാക്സീൻ നൽകുകയും വേണം. കുത്തിവയ്‌പ്പെടുക്കുന്ന പോത്തിനെ, കുത്തിവയ്പ്പ് കാലയളവ് കഴിയുന്നതുവരെ മറ്റുള്ളവയില്‍നിന്നു മാറ്റിനിർത്തി നിരീക്ഷിക്കണം.

പ്രോട്ടോസോവ മൂലമുണ്ടാകുന്ന രോഗങ്ങളും കൃത്യസമയത്ത്ചികിത്സ നൽകിയാൽ പൂർണമായും ഭേദമാക്കാം. കുരലടപ്പൻ രോഗത്തിനും പ്രതിരോധ കുത്തിവയ്‌പ് ഫലപ്രദമാണ്. പൂപ്പൽ ബാധിച്ച തീറ്റ ഒരു കാരണവശാലും നൽകരുത്. കപ്പയില, റബറില, ആനത്തൊട്ടാവാടി, കൊങ്ങിണിച്ചെടി, കാഞ്ഞിരം, ചേര്, ചെടിച്ചേമ്പ്, കല്ലുനെരന്ത എന്നിവയെല്ലാം വിഷച്ചെടികളാണ്. ഇതൊന്നും പോത്തുകളുടെ തീറ്റയിൽപെടാതെ ശ്രദ്ധിക്കണം. ശരിയായ തയാറെടുപ്പുകളോടെ തുടങ്ങിയാല്‍ ആദായകരമാക്കാവുന്ന സംരംഭമാണിത‍്.   

ലേഖകന്റെ വിലാസം: റിട്ട.  ജില്ലാ മൃഗസംരക്ഷണ ഓഫിസർ, കണ്ണൂർ. ഫോണ്‍: 9447263687 English Summary:
Profitable beef farming is an accessible, high-income venture that meets the growing demand for healthy, low-fat, and high-protein meat. This guide details everything from selecting the right buffalo breeds and constructing low-cost stables to proper feeding and disease management for a successful business.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470054