search

ദേശീയപാതയിലെ തകർച്ച തുടർക്കഥ; കാരണം അശാസ്ത്രീയമായ ഡിസൈനും നിർമാണവും

cy520520 Yesterday 11:33 views 733
  



തിരുവനന്തപുരം ∙ അശാസ്ത്രീയ നിർമാണവും ഡിസൈനിലെ പിഴവുകളും കാരണം ദേശീയ പാത തകർന്നത് കൊല്ലം മൈലക്കാട് മാത്രമല്ല. നിർമാണത്തിലെ പിഴവുകളുടെ പേരിൽ പലയിടങ്ങളിലും പ്രതിസന്ധിയുണ്ടാവുകയും നിർമാണക്കമ്പനിക്ക് നോട്ടിസ് നൽകുകയും ചെയ്തു. മണ്ണിടിച്ചിൽ തടയാനുള്ള സംരക്ഷണഭിത്തി (സോയിൽ നെയ്‌ലിങ്) തകരുകയും ഗർഡറുകൾ തകരുകയും വിള്ളലുകൾ വീഴുകയും പാതയൊലിച്ചു പോവുകയും ചെയ്ത സംഭവങ്ങളുണ്ടായി.

  • Also Read കൊട്ടിയം ദേശീയപാത ദുരന്തം: ഇടിഞ്ഞുതാഴുമെന്ന് 4 മാസം മുൻപേ മുന്നറിയിപ്പ്   


സംരക്ഷണഭിത്തി തകർച്ച

∙ ദേശീയപാത 66 ൽ ചെങ്ങള– നീലേശ്വരം ഭാഗം. പദ്ധതിയുടെ പല ഭാഗങ്ങളിലും പ്രധാനപാതയിലും സർവീസ് റോഡിലും വിള്ളലുകലുംൾ കണ്ടെത്തിയിരുന്നു. കരാറുകാരായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന് കാരണം കാണിക്കൽ നോട്ടിസ് നൽകി.

∙ അഴിയൂർ– വെങ്ങളം ഭാഗം. കരാറുകാരായ കമ്പനിക്കും സ്വതന്ത്ര എൻജിനീയറിങ് കൺസൽറ്റൻസിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി.
    

  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ കൂരിയാട് പ്രധാനപാതയുടെ രാമനാട്ടുകര– വളാഞ്ചേരി ബൈപാസ് വരെയുള്ള ഭാഗം. കരാറുകാരായ കെഎൻആർ കൺസ്ട്രക്‌ഷസിനും സ്വതന്ത്ര എൻജിനീയറിങ് കൺസൽറ്റൻസിക്കും കാരണം കാണിക്കൽ നോട്ടിസ്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. സൈറ്റ് എൻജിനീയറെ പിരിച്ചുവിട്ടു.

ഗർഡറുകൾ തകർന്നത്

∙ ഭാരത്‌മാല പദ്ധതിയിൽ നിർമിക്കുന്ന തുറവൂർ– പറവൂർ ആറുവരിപ്പാതയിൽ 4 ഗർഡറുകൾ തകർന്നു വീണു. കൺസൽറ്റന്റിന്റെയും കരാറുകാരന്റെയും പ്രതിനിധികളെ സസ്പെൻഡ് ചെയ്യുകയും കരാറുകാരന് 15.4 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. നിർമാണത്തിനിടയിൽ ഗർഡർ തകർന്നു വീണ് യാത്രക്കാരൻ മരിച്ചു.

∙ കൊല്ലം ബൈപാസ്– കടമ്പാട്ടുകോണം റീച്ചിൽ നിർമാണത്തിലിരുന്ന ചെറിയ പാലത്തിന്റെ തട്ട് (സ്കഫോൾഡിങ്) തകർന്നു. കരാർ കമ്പനിക്ക് 9.55 ലക്ഷം രൂപ പിഴ. സംഭവത്തിന് ഉത്തരവാദിയായ എൻജിനീയറെ കരാർ കമ്പനി പിരിച്ചുവിട്ടു.

വിള്ളലുകൾ

∙ മാവുങ്കാൽ, കാഞ്ഞങ്ങാട് ഭാഗത്തു സർവീസ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി.

∙ കാസർകോട്ട് സർവീസ് റോഡിലും പ്രധാനപാതയിലും വിള്ളലുകൾ കണ്ടെത്തി.

∙ പാലോളി, മൂരാട് പാലങ്ങളുടെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയത് താൽക്കാലികമായി പരിഹരിച്ചു.

∙ തളപ്ര, ചാവക്കാട് ഭാഗത്തു പ്രധാനപാതയിൽ കണ്ടെത്തിയ വിള്ളലുകൾ താൽക്കാലികമായി അടച്ചു.

∙ ചെങ്ങളയിൽ മേൽപാതയുടെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടത് താൽക്കാലികമായി അടച്ചു.

പാത ഇരുന്നുപോയത്

∙ കൊല്ലം നീരാവിൽ അടിപ്പാത ഇരുന്നുപോയതിനെത്തുടർന്ന് പഴയത് പൊളിച്ച് നിർമിച്ചു.

∙ ആലത്തൂർ സ്വാതി ജംക്‌ഷനിൽ പ്രധാനപാത ഇരുന്നുപോയി. English Summary:
From Kollam to Kasaragod: A Timeline of NH 66 Construction Failures
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156486