കൊച്ചി ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ വാദിക്കും. എൻ.എസ്.സുനിൽ (പൾസർ സുനി) , മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവർക്കു നൽകേണ്ട ശിക്ഷയിലുള്ള വാദമാണു നാളെ കോടതിയിൽ നടക്കുക.
Also Read സിഗററ്റ് കടമായി നൽകിയില്ല; കടയുടമയെ ക്രൂരമായി മർദിച്ച് യുവാക്കൾ
ഇന്ത്യൻ ശിക്ഷാ നിയമ (ഐപിസി) പ്രകാരം പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗമാണ് (വകുപ്പ് 376–ഡി) ഏറ്റവും കടുത്തശിക്ഷ ലഭിക്കുന്ന കുറ്റം 20 വർഷം വരെ കഠിനതടവോ ജീവിതാവസാനം വരെയുള്ള കഠിനതടവോ ജീവപര്യന്തം തടവോ ഈ കുറ്റത്തിനു ലഭിക്കാം. കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ അതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്താലും ലഭിക്കും.
സൈബർ ആക്രമണമെന്ന് അതിജീവിതയുടെ അഭിഭാഷക
∙ കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നതിനു ശേഷം തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ തളരില്ലെന്ന് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി.മിനി പറഞ്ഞു. ശിക്ഷാവിധി വന്നതിനു ശേഷം പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ട്. അതിജീവിത കോടതിമുറിയിൽ നേരിടേണ്ടിവന്ന അപമാനത്തെക്കുറിച്ചും സ്പെഷൽ പ്രോസിക്യൂട്ടറെ ആക്രമിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തും.
‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ജീവിതംകൊണ്ടു പോരാടിയ രാജാ റാം
വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
MORE PREMIUM STORIES
ഉൗമക്കത്ത് കൈമാറിയതിൽ ഭിന്നാഭിപ്രായം
∙ കേസിൽ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചുള്ള ഊമക്കത്ത് കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കൈമാറിയത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. സംശയലേശമന്യേ സത്യനിഷ്ഠ പുലർത്തുന്നയാളാണു സെഷൻസ് ജഡ്ജിയെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പറഞ്ഞു.
വിചാരണക്കോടതി ഉത്തരവ് ഏത് രീതിയിലായിരിക്കും എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഊമക്കത്ത്. കത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. English Summary:
Actress Assault Case: Actress assault case verdict focuses on the prosecution seeking maximum punishment for the convicted individuals. The case involves serious allegations, and the legal proceedings continue to unfold with significant implications for all parties involved.