search

സുഹൃത്തിനെ വിളിച്ചു പറഞ്ഞത് രക്ഷയായി; ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങി നിന്ന യുവാവിനെ രക്ഷപെടുത്തി പൊലീസ്

cy520520 3 hour(s) ago views 909
  



തലശ്ശേരി ∙ സുഹൃത്തിനെ വിഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി തലശ്ശേരി പൊലീസ്. തലശ്ശേരി ചിറക്കരയിൽ ബുധൻ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

ആത്മഹത്യ ചെയ്യുമെന്ന് യുവാവ് വിഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം തലശ്ശേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി. ചിറക്കരയിലെ വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങി നിന്ന യുവാവിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.

ലഹരിക്ക് അടിമയായ യുവാവിനെ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനാക്കാൻ പൊലീസ് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പൊലീസ് നിർദേശം നൽകി. എസ്ഐമാരായ ഷമീൽ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിതീഷ്, സിവിൽ പൊലീസ് ഓഫിസർ ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ രക്ഷിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Suicide prevention is crucial, especially when someone expresses suicidal thoughts. The Thalassery police swiftly rescued a young man attempting suicide after receiving a video call distress signal, highlighting the importance of immediate intervention and mental health support.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184