search

മാറേണ്ടേ ഛെ...ഹ്നങ്ങൾ; കാലത്തിനൊത്ത് മാറാതെ സ്വതന്ത്രരുടെ ചിഹ്നങ്ങൾ

deltin33 Yesterday 11:37 views 455
  



കൊല്ലം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ നോട്ടിസിലെ ‘കാർ’ കണ്ട കുട്ടി ചോദിച്ചു. ‘അമ്മേ, ഇത് അമർചിത്രകഥയിലെ കാറല്ലേ?’. സ്വതന്ത്രസ്ഥാനാർഥികൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കുന്ന ചിഹ്നങ്ങളിൽ പലതും പുതുതലമുറ വോട്ടർമാർ കണ്ടിട്ടുപോലുമില്ല. കാർ മാത്രമല്ല, ടെലിവിഷനും മൊബൈൽ ഫോണും അടക്കം പല ചിഹ്നങ്ങളും കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ല.

  • Also Read അപരനുണ്ട്... സൂക്ഷിക്കണം; ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പ്രഹരശേഷി   


വർഷങ്ങൾക്കു മുൻപ് ഉൽപാദനം നിർത്തിയ അംബാസഡർ കാറാണ് ഇപ്പോഴും ചിഹ്നമായി ‘ഓടുന്നത്’. സ്മാർട് ടിവിയുടെ കാലത്ത് ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് പെട്ടി ടിവിയാണ് ടെലിവിഷൻ ചിഹ്നം. ജെൻ സീ കാണാത്ത ആന്റിനയുള്ള മൊബൈൽ ഫോണും ചിഹ്നമാണ്. വൈറ്റ് ബോർഡും അതിൽ എഴുതുന്ന മാർക്കറും സ്മാർട് ക്ലാസ് മുറികൾ വാഴുമ്പോൾ മുക്കാലിയിൽ ഉറപ്പിച്ച ‘ബ്ലാക് ബോർഡ്’ ആണ് ചിഹ്നം.  

ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ട്രെയിനിൽ എത്തിയിട്ടും ‘പുക തുപ്പി പായുന്ന ട്രെയിൻ എൻജിൻ’ ആണ് ചിഹ്നം. ജീപ്പ്, മഷിക്കുപ്പിയും പേനയും, ഫിലമെന്റ് ബൾബ്, എഴുത്തുപെട്ടി, ടെലിഫോൺ (ലാൻഡ് ഫോൺ), അഴിയില്ലാത്ത ജനൽ തുടങ്ങി ഒട്ടേറെ സ്വതന്ത്ര ചിഹ്നങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നാണാണ് ആവശ്യം.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
From Ambassador Cars to Steam Engines: Why Election Symbols Need an Urgent Upgrade
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045