search

ലാത്തൂരിലെ ‘മനോരമ ഗ്രാമം’ പാട്ടീലിന്റെ സന്തോഷനിമിഷം; ‘ ബനേഗാവ് ഗ്രാമം’ ഭാഷയുടെ അതിർവരമ്പുകടന്ന മനുഷ്യസ്നേഹമെന്ന് വിശേഷിപ്പിച്ച് ശിവരാജ് പാട്ടീൽ

cy520520 Yesterday 11:38 views 959
  



മുംബൈ ∙ പതിനായിരത്തോളം പേരുടെ ജീവൻ കവർന്ന 1993 ലെ ലാത്തൂർ ഭൂകമ്പവേള. ‘‘ബന്ധുക്കളും സ്വത്തുക്കളും നഷ്ടപ്പെട്ട, തകർന്നു തരിപ്പണമായ ലാത്തൂരിലേക്കു സഹായഹസ്തവുമായി മലയാള മനോരമ എത്തിയത് എന്റെ ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്നാണ്’’– അന്നു ലാത്തൂർ എംപിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ പറഞ്ഞത് ഇങ്ങനെ.

  • Also Read മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; ആദ്യ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രി   


എല്ലാം നഷ്ടപ്പെട്ടവർക്കു മുന്നിൽ ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് മനുഷ്യസ്നേഹത്തിന്റെ അടിത്തറയിലാണ് ബനേഗാവ് ഗ്രാമം വായനക്കാരുടെ സഹകരണത്തോടെ മനോരമ പുനർനിർമിച്ചത്. ‘‘സുഖവും സമ്പത്തും ആളുകളെ തമ്മിലടിപ്പിക്കുന്നു. ദുഃഖമാകട്ടെ ജനങ്ങളെ ഒന്നിപ്പിക്കുന്നു’’– മനോരമ ഗ്രാമം ബനേഗാവിലെ ജനങ്ങൾക്കു സമർപ്പിക്കുന്ന വേളയിൽ ശിവരാജ് പാട്ടീൽ പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ് വീടുകൾ കൈമാറിയത്.

163 വീടുകൾ, റോഡുകൾ, ലൈബ്രറി, പ്രാഥമികാരോഗ്യകേന്ദ്രം, പഞ്ചായത്ത് കെട്ടിടം, ജിംനേഷ്യം, ഓപ്പൺ എയർ തിയറ്റർ, ക്ഷേത്രം എന്നിവയെല്ലാമായി സമ്പൂർണ ഗ്രാമമാണ് ഭൂകമ്പം നടന്ന് 15 മാസത്തിനകം മനോരമ നിർമിച്ചത്.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ആഭ്യന്തരമന്ത്രിയാക്കി

മുംബൈ ∙ ലാത്തൂരിൽ നിന്നു ലോക്സഭയെ ഏഴുതവണ പ്രതിനിധീകരിച്ച ശിവരാജ് പാട്ടീലിന് 2004 ലെ തിരഞ്ഞെടുപ്പിൽ അടിതെറ്റി. പരാജയപ്പെട്ട് നിരാശയിലിരുന്ന അദ്ദേഹത്തെ തേടി ഹൈക്കമാൻഡിൽനിന്ന് എത്തിയത് വിലപ്പെട്ടൊരു വാഗ്ദാനമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയാകുക.  

രാജ്യസഭാംഗമാക്കി അദ്ദേഹത്തെ ആഭ്യന്തരമന്ത്രിപദമേൽപിച്ചു. കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു അത്.  

ശിവരാജ് പാട്ടീൽ ആഭ്യന്തരമന്ത്രി ആയിരിക്കെയാണ് 2008 നവംബർ 26നു മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. തുടർന്നു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവച്ചു.  

1991–96 ൽ അദ്ദേഹം ലോക്സഭാ സ്പീക്കറായിരിക്കെയാണ് മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ഏർപ്പെടുത്തിയത്. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട അർച്ചന പാട്ടീൽ മരുമകളാണ്. English Summary:
Latur earthquake: Malayala Manorama\“s BaneGaon village stands as a testament to humanity transcending boundaries after the devastating Latur earthquake. This initiative provided essential infrastructure and homes, offering solace and unity to the affected community. It showcases the power of collective effort in rebuilding lives and fostering hope in the face of tragedy.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156522