search

ഗ്രാമ, നഗര ഭേദമെന്യേ വിജയം തൂത്തുവാരി യുഡിഎഫ്; മിനി ബജറ്റും ക്ഷേമ രാഷ്ട്രീയവും പാളിയ ഞെട്ടലിൽ എൽഡിഎഫ്

Chikheang The day before yesterday 11:38 views 866
  



തിരുവനന്തപുരം ∙ എൽഡിഎഫിന്റെ ഉറച്ച ചെങ്കോട്ടകൾപോലും ഗ്രാമ, നഗര ഭേദമെന്യേ തൂത്തുവാരി തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സർജിക്കൽ സ്ട്രൈക്ക് ! തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മിനി ബജറ്റ് മാതൃകയിൽ ക്ഷേമപ്രഖ്യാപനങ്ങൾ നടത്തി പ്രചാരണത്തിനിറങ്ങിയ എൽഡിഎഫ് തന്ത്രം അമ്പേ പാളി. മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി പ്രചാരണം ശക്തമാക്കിയെങ്കിലും കേരളം യുഡിഎഫിന്റെ കൈപിടിച്ചു.

  • Also Read പാലാ ആരു ഭരിക്കും? ബിനു തീരുമാനിക്കും   


കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് സമഗ്രാധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമെന്നതാണ് എൽഡിഎഫിനുള്ള ഏക ആശ്വാസം. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ശേഷമുള്ള ഏറ്റവും ഉജ്വലമായ ചരിത്രവിജയം കൈപ്പിടിയിലാക്കിയ യുഡിഎഫ്, എല്ലാ ജില്ലകളിലും കഴിഞ്ഞതവണത്തെക്കാൾ നില മെച്ചപ്പെടുത്തി.



എൽ‌ഡിഎഫിനു തിരുവനന്തപുരത്ത് കോർപറേഷൻ നഷ്ടപ്പെട്ടെങ്കിലും 4 നഗരസഭകളും അവർക്കൊപ്പം നിന്നു. കൊല്ലത്ത് കോർപറേഷൻ ഉൾപ്പെടെ പല ഉറച്ച കോട്ടകളും എൽഡിഎഫിനു നഷ്ടമായി. ആലപ്പുഴയിൽ നഗരസഭകളിൽ യുഡിഎഫിനു വ്യക്തമായ മുന്നേറ്റം. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽ എൽഡിഎഫാണു മുന്നിലെങ്കിലും യുഡിഎഫ് നില മെച്ചപ്പെടുത്തി.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പത്തനംതിട്ടയിലും ഇടുക്കിയിലും യുഡിഎഫ് നഷ്ടപ്രതാപം വീണ്ടെടുക്കുന്ന കാഴ്ചയാണ്. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിനെ മുന്നിൽ നിർത്തിയുള്ള എൽഡിഎഫ് നീക്കം ഫലം കണ്ടില്ല. ആർക്കും ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയിൽ യുഡിഎഫ് ഭരണത്തിനു വഴിയൊരുങ്ങുന്ന സാഹചര്യമാണ്.

മലപ്പുറം കഴിഞ്ഞാൽ യുഡിഎഫിന്റെ ഏറ്റവും മികച്ച പ്രകടനം എറണാകുളത്താണ്. കോർപറേഷനു പുറമേ 13 മുനിസിപ്പാലിറ്റികളിൽ പതിനൊന്നും 14 ബ്ലോക്ക് പഞ്ചായത്തുകളിൽ പന്ത്രണ്ടും യുഡിഎഫ് നേടി. തൃശൂർ ജില്ലയിൽ കോർപറേഷൻ ഭരണം പിടിച്ചെടുത്ത യുഡിഎഫ് ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നില മെച്ചപ്പെടുത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി വൻ പ്രചാരണം നടത്തിയെങ്കിലും എൻഡിഎക്കു കാര്യമായ മുന്നേറ്റമുണ്ടായില്ല.

പാലക്കാട്ട് പട്ടാമ്പി, ചിറ്റൂർ നഗരസഭകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. ബിജെപി 2 പഞ്ചായത്തുകളിൽ ഭരണത്തിലെത്തി. മലപ്പുറത്ത് 12 നഗരസഭകളിൽ പൊന്നാനി ഒഴികെയെല്ലാം യുഡിഎഫ് നേടി. കണ്ണൂരിൽ ഭരണത്തിലുള്ള നഗരസഭകളും കോർപറേഷനും നിലനിർത്താൻ യുഡിഎഫിനു കഴിഞ്ഞു. ഗ്രാമപ്പഞ്ചായത്ത് തലത്തിലും മുന്നേറ്റമുണ്ട്.

ഗ്രാമപ്പഞ്ചായത്ത്: കഴിഞ്ഞതവണ 340 പഞ്ചായത്തുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 165 പഞ്ചായത്തുകൾ അധികം നേടി. 580 പഞ്ചായത്തുകൾ ഭരിച്ചിരുന്ന എൽഡിഎഫ് 340 പഞ്ചായത്തുകളിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ 12 പഞ്ചായത്തുകളുണ്ടായിരുന്ന എൻഡിഎ ഇക്കുറി 26 പഞ്ചായത്തുകളിൽ മുന്നിലെത്തി.

ബ്ലോക്ക് പഞ്ചായത്ത്: 40 ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് 79ൽ ഭരണമുറപ്പിച്ചു. 111 ബ്ലോക്കുകൾ കൈവശമുണ്ടായിരുന്ന എൽഡിഎഫ് 63ലേക്കു ചുരുങ്ങും. 10 ബ്ലോക്കുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

ജില്ലാ പഞ്ചായത്ത്: മലപ്പുറം, വയനാട് ഒഴികെ എല്ലാ ജില്ലാ പഞ്ചായത്തുകളും എൽഡിഎഫ് ഭരിച്ചിരുന്നിടത്തുനിന്നാണ് എൽഡിഎഫും യുഡിഎഫും 7 വീതമെന്ന നിലയെത്തിയിരിക്കുന്നത്. അതിൽ തന്നെ തിരുവനന്തപുരത്തും കാസർകോട്ടും എൽഡിഎഫ് കഷ്ടിച്ചാണു ജയിച്ചത്.  

കോർപറേഷൻ: 6 കോർപറേഷനുകളിൽ കണ്ണൂർ (36–15) നിലനിർത്തിയ യുഡിഎഫ്, കൊല്ലം (27–16), കൊച്ചി (47–22), തൃശൂർ (33–13) കോർപറേഷനുകൾ പിടിച്ചെടുത്തു. എൽഡിഎഫ് കോഴിക്കോട് നിലനിർത്തിയെങ്കിലും കേവല ഭൂര‌ിപക്ഷമില്ല (35–28). തിരുവനന്തപുരം കോർപറേഷനിൽ ഭരണമുറപ്പിച്ച ബിജെപി, കോഴിക്കോട്ട് 13 സീറ്റും കൊല്ലത്ത് 12 സീറ്റും നേടിയതും ശ്രദ്ധേയം.

മുനിസിപ്പാലിറ്റി: 42 മുനിസിപ്പാലിറ്റികളിൽ ഭരണമുണ്ടായിരുന്ന യുഡിഎഫ് 13 എണ്ണം അധികം പിടിച്ചു. 43ൽ നിന്നാണ് എൽഡിഎഫ് 28ലേക്കു ചുരുങ്ങിയത്. പാലക്കാട്ട് ഭരണത്തിലുള്ള ബിജെപി ഇക്കുറിയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷമില്ല. ഭരണത്തിലുണ്ടായിരുന്ന പന്തളത്ത് മൂന്നാമതായ അവർ തൃപ്പൂണിത്തുറ പിടിച്ചെടുത്തു.   English Summary:
Kerala Election Results: UDF Victory sweeps across Kerala in the recent local body elections, signaling a significant shift in the political landscape. The elections highlight a major setback for the LDF, prompting analysis of their welfare initiatives and campaign strategies. With UDF gaining ground in various districts, the results suggest a broader trend of changing voter preferences across the state.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161238