search

വെല്ലുവിളി വേണ്ടെന്ന് ഇന്ത്യ; ആദ്യം സമാധാനം, വഴങ്ങിയില്ലെങ്കിൽ തിരിച്ചടി അതേ നാണയത്തിൽ

cy520520 5 hour(s) ago views 402
  



ഏകപക്ഷീയമായി 50% തീരുവ പ്രഖ്യാപിച്ച മെക്സിക്കോയുടെ തീരുമാനത്തിനെതിരെ തിരിച്ചടി ആലോചിച്ച് ഇന്ത്യ. മുൻകൂർ സൂചിപ്പിക്കാതെയും കൂടിയാലോചനയുമില്ലാതെയാണ് മെക്സിക്കോ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ 50% തീരുവ ചുമത്തിയത്. ഇന്ത്യ ശക്തമായ പ്രതിഷേധം മെക്സിക്കോയെ അറിയിച്ചിട്ടുണ്ട്.  

  • ഇന്ത്യൻ മണ്ണിൽ പന്തു തട്ടാതെ ഫുട്ബോൾ മിശിഹ; മെസ്സിയെ തടഞ്ഞത് ഇടതുകാലിന്റെ ‘8,000’ കോടിയുടെ ഇൻഷുറൻസ്? Personal Finance
      

         
    •   
         
    •   
        
       


കയറ്റുമതിക്കാരുടെ താൽപര്യം സംരക്ഷിക്കുമെന്നും മെക്സിക്കോയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആദ്യഘട്ടമെന്നോണം തീരുവ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെടും. ഇരു രാജ്യങ്ങൾക്കും ഇടയിൽ സ്വതന്ത്ര വ്യാപാരക്കരാർ കൊണ്ടുവരുന്നതും മുന്നോട്ടുവയ്ക്കും. മെക്സിക്കോ തയാറായില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയും ഇന്ത്യ നൽകിയിട്ടുണ്ട്.

  • ഇന്ത്യൻ വിപണി താഴോട്ട്; അമേരിക്ക മേലോട്ട്, തീരുവ 15-20 ശതമാനത്തിലേക്ക് കുറഞ്ഞേപറ്റൂ എന്ന് രാജൻ Stock Market
      

         
    •   
         
    •   
        
       


കഴിഞ്ഞ ദിവസമാണ് 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുംവിധം ഇന്ത്യ ഉൾപ്പെടെ ഏതാനും ഏഷ്യൻ രാജ്യങ്ങൾക്കുമേൽ മെക്സിക്കോ 50% തീരുവ പ്രഖ്യാപിച്ചത്. ചൈന, ദക്ഷിണ കൊറിയ, തായ്‍ലൻഡ്, ഇന്തൊനീഷ്യ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. മെക്സിക്കോയിൽ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്നാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പാർഡോയുടെ സർക്കാർ പ്രതികരിച്ചത്. എന്നാൽ, യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്ന വിമർശനം ശക്തമാണ്.

  • ഇന്ത്യയിൽ ഒഴുകുന്നത് തൃശൂർ സ്വദേശിയുടെ 38 സോളർ ബോട്ടുകൾ; ഇനി കടൽ കടക്കും ഇസ്രായേലിലേക്കും കാനഡയിലേക്കും Economy
      

         
    •   
         
    •   
        
       


വാഹനം, വാഹന ഘടകങ്ങൾ, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ, മെറ്റൽ, പാദരക്ഷകൾ തുടങ്ങിയവയ്ക്കാണ് 35 മുതൽ 50% വരെ മെക്സിക്കോ പുതിയ തീരുവ പ്രഖ്യാപിച്ചത്. മാരുതി ഉൾപ്പെടെ ചില ഇന്ത്യൻ വാഹനക്കമ്പനികളുടെ പ്രധാന വിപണികളിലൊന്നാണ് മെക്സിക്കോ. കാറുകളുടെ തീരുവഭാരം കൂടുന്നത് 20 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്കാണ്.

2024-25ൽ ഇന്ത്യ 570 കോടി ഡോളറിന്റെ കയറ്റുമതി മെക്സിക്കോയിലേക്ക് നടത്തിയിരുന്നു. 290 കോടി ഡോളറിന്റെ മെക്സിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതിയും ചെയ്തു. വാഹനങ്ങൾക്ക് പുറമേ മരുന്നുകൾ, എൻജിനിയറിങ് ഉൽപന്നങ്ങൾ, കെമിക്കലുകൾ, ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

  • റഷ്യയെ കൈവിടാതെ ഇന്ത്യ; എണ്ണ ഇറക്കുമതി നവംബറിലും കൂടി, സിറിയയിൽ ‘പ്രതികാരത്തിന്’ ട്രംപ്, വില കുതിച്ചേക്കും Economy
      

         
    •   
         
    •   
        
       
  • മൂന്ന് മാസത്തിനിടെ മൂന്നാം മന്ത്രി; സഹായം തേടി അഫ്ഗാൻ ആരോഗ്യ മന്ത്രിയും ഇന്ത്യയിലേക്ക് Economy
      

         
    •   
         
    •   
        
       
  • ഇന്ത്യയിൽ ഒഴുകുന്നത് തൃശൂർ സ്വദേശിയുടെ 38 സോളർ ബോട്ടുകൾ; ഇനി കടൽ കടക്കും ഇസ്രായേലിലേക്കും കാനഡയിലേക്കും Economy
      

         
    •   
         
    •   
        
       
  • മെസ്സിക്ക് പറക്കാൻ സ്വന്തം വിമാനം; ഗൾഫ്സ്ട്രീം വി വീടുപോലെ, അടുക്കളയുണ്ട്, ബെഡ് റൂമുണ്ട്! Business News
      

         
    •   
         
    •   
        
       
  • പാക്കിസ്ഥാനിലെ സ്വർണ ഖനിയിൽ 11,000 കോടി നിക്ഷേപിക്കാൻ യുഎസ്; സൗദി അറേബ്യയ്ക്കും താൽപ്പര്യം Economy
      

         
    •   
         
    •   
        
       


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html English Summary:
Mexico\“s Tariff On India: India warns of \“appropriate measures\“. How Will Duty Hike Affect India\“s $5.7 Billion Exports To Mexico?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156241