search

10 മന്ത്രിമണ്ഡലങ്ങളിൽ എൽഡിഎഫിന് തിരിച്ചടി

deltin33 9 hour(s) ago views 896
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം നിയമസഭാ മണ്ഡലങ്ങളിൽ കാര്യമായ തിരിച്ചടി നേരിട്ടത് 5 മന്ത്രിമാർക്ക്. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടുകൾ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കൂട്ടിയാൽ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് റോഷി അഗസ്റ്റിൻ, വി.അബ്ദുറഹിമാൻ, വീണാ ജോർജ്, ഒ.ആർ.കേളു, പി.രാജീവ് എന്നീ മന്ത്രിമാർ പിന്നിലായത്. ഇവിടങ്ങളിൽ യുഡിഎഫാണ് ഒന്നാമത്.  

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഏഴരലക്ഷം വോട്ട് മുന്നിൽ; ജില്ല, കോർപറേഷൻ, നഗരസഭ ആകെ വോട്ട് ഇങ്ങനെ   


രാമചന്ദ്രൻ കടന്നപ്പള്ളി എണ്ണായിരത്തോളവും എം.ബി.രാജേഷ് ആറായിരത്തോളവും വി.ശിവൻകുട്ടി അയ്യായിരത്തോളവും വോട്ടുകൾക്കു പിന്നിലാണ്. ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിൽ എൻഡിഎയാണു മുന്നിൽ. കെ.ബി.ഗണേഷ് കുമാറും വി.എൻ.വാസവനും പിന്നിലാണെങ്കിലും അത് ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ വോട്ടുകൾക്കു മാത്രമാണ്. മുഖ്യമന്ത്രിയടക്കം ആകെ 21 പേരുള്ള മന്ത്രിസഭയിലെ 10 മന്ത്രിമാരുടെ മണ്ഡലങ്ങളിലാണ് എൽഡിഎഫ് തിരിച്ചടി നേരിട്ടത്.

സ്വന്തം മണ്ഡലത്തിൽ പതിനയ്യായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പതിമൂവായിരത്തോളം ഭൂരിപക്ഷം നേടി മന്ത്രി ജി.ആർ.അനിലും 10,000 വോട്ടുകൾ അധികം നേടി കെ.എൻ.ബാലഗോപാലും പന്ത്രണ്ടായിരത്തോളം ഭൂരിപക്ഷം പിടിച്ച് മന്ത്രി പി.പ്രസാദുമാണ് നേട്ടത്തിൽ മുന്നിൽ.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയുടെയും ആർ.ബിന്ദുവിന്റെയും മണ്ഡലത്തിൽ ആറായിരത്തോളവും എ.കെ.ശശീന്ദ്രന്റെയും സജി ചെറിയാന്റെയും മണ്ഡലങ്ങളിൽ അയ്യായിരത്തോളവുമാണ് എൽഡിഎഫിന്റെ ഭൂരിപക്ഷം. മുന്നേറാനായെങ്കിലും മന്ത്രിമാരായ കെ.രാജൻ, ജെ.ചിഞ്ചുറാണി, പി.എ.മുഹമ്മദ് റിയാസ് എന്നിവർ രണ്ടായിരത്തിൽ താഴെ വോട്ടുകൾക്കു മാത്രമാണു മുന്നിൽ.  

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ 10,000 വോട്ടുകൾക്ക് യുഡിഎഫിനു മുന്നിലെത്താനായി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ 11,000 വോട്ടുകൾക്ക് യുഡിഎഫ് ഒന്നാമതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ രണ്ടായിരത്തോളം വോട്ടുകൾക്ക് യുഡിഎഫ് മുന്നിലാണെങ്കിലും ഇതിനു കീഴിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ 3 വാർഡുകളിലും എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടതിനാൽ കാറ്റ് എൽഡിഎഫിന് അനുകൂലമാണ്. എൽഡിഎഫ് ഏറ്റവും മിന്നിച്ച നേട്ടം കൊയ്തത് സ്പീക്കർ എ.എൻ.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലാണ്. നാൽപതിനായിരത്തോളം വോട്ടുകൾക്കാണ് ഇവിടെ എൽഡിഎഫ് മുന്നിൽ.

(കഴിഞ്ഞദിവസത്തെ വാർത്തയിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിലെ ഭൂരിപക്ഷക്കണക്ക് പ്രസിദ്ധീകരിച്ചതിൽ പിഴവു സംഭവിച്ചിരുന്നു) English Summary:
LDF Faces Major Setback: 10 Ministers Trail in Their Own Constituencies
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968