search

പതറുന്നു, തുടർഭരണ മുദ്രാവാക്യം

deltin33 Yesterday 11:41 views 422
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയോടെ ‘തുടർഭരണ മുദ്രാവാക്യം’ എങ്ങനെ ഉയർത്താനാകും എന്ന ആശയക്കുഴപ്പത്തിൽ സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി തന്നെയാകുമെങ്കിലും അദ്ദേഹം വീണ്ടും മത്സരിക്കുമോ ഇല്ലയോ എന്ന ചർച്ചയും തോൽവിയോടെ ഇടതുകേന്ദ്രങ്ങളിൽ വീണ്ടും തലപൊക്കി.



2024 ലെ‍ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത ആഘാതത്തിൽനിന്ന് മുക്തമായി എൽഡിഎഫ് മുന്നോട്ട് എന്ന പ്രതീതി സൃഷ്ടിക്കാൻ തദ്ദേശഫലം വഴിയൊരുക്കുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയാണു പിഴച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ മറ്റൊരു വൻ തോൽവി ഏറ്റുവാങ്ങിയവരെന്ന വിശേഷണത്തിലേക്കു പാർട്ടി പതുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോൾ വോട്ട് ശതമാനവും ആകെ ലഭിച്ച വോട്ടും കൂടിയെന്ന ന്യായം തദ്ദേശതിരഞ്ഞെടുപ്പിലെ തോൽവിക്കു ന്യായീകരണമായി പാർട്ടി പോലും കാണുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ‘തുടർഭരണ’ പ്രതീതി ഉയർത്തി കുതിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പാർട്ടിയും പ്രചാരണ സംവിധാനവും നടത്തിയിരുന്നു. പക്ഷേ ‘ഉറപ്പാണ് തുടർഭരണം’ എന്ന ആഹ്വാനം ഉയർത്താനിരുന്നവർ ‘ശ്രമിച്ചാൽ തുടർഭരണ സാധ്യത ഉണ്ട്’ എന്ന് അടക്കം പറയുന്നവരായി മാറി. മൂന്നാം തുടർഭരണം ലക്ഷ്യമിട്ടു പ്രചാരണം ആരംഭിച്ച ഘട്ടത്തിൽ മത്സരിച്ചു കൊണ്ടുതന്നെ പിണറായി നയിക്കുമെന്ന ധാരണ രൂപപ്പെട്ടെങ്കിലും ഇപ്പോൾ വീണ്ടും സംശയങ്ങൾ പറയുന്നവരുണ്ട്.  
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രവചിച്ച എംഎൽഎമാരാണ് കൂടുതൽ ഞെട്ടലിൽ. രണ്ട് ടേം നിബന്ധന ഒഴിവാകാനാണ് സാധ്യതയെന്നിരിക്കെ, വീണ്ടും മത്സരിക്കാൻ ഒരുങ്ങിയവരെ   തദ്ദേശ ഫലം അങ്കലാപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിലേക്കു നയിച്ച പ്രധാന ഘടകമായി പാർട്ടി കണ്ടത് ന്യൂനപക്ഷ പിന്തുണയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ കയ്യൊഴിഞ്ഞെന്ന സൂചനയാണ് നേതൃത്വത്തിനു മുന്നിലുള്ളത്. ഭൂരിപക്ഷ വിഭാഗങ്ങളിലെ പാർട്ടിയുടെ കരുത്ത് ബിജെപി ചോർത്തുന്നതായും വിലയിരുത്തലുണ്ട്. English Summary:
Setback for \“Continued Rule\“: CPM Re-evaluates Strategy After Local Polls
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069