search

1000 സ്പെഷലുകളുമായി കർണാടക ആർടിസി; സേലം, പാലക്കാട് വഴി മംഗളൂരുവിലേക്കു സ്പെഷൽ ട്രെയിൻ?

deltin33 Yesterday 11:43 views 736
  



ബെംഗളൂരു∙ ക്രിസ്മസ് – പുതുവത്സര അവധിയോടനുബന്ധിച്ചു സ്പെഷൽ ട്രെയിനുകളിലെ ടിക്കറ്റുകളും തീർന്നതോടെ ഇനി പ്രതീക്ഷ തത്കാൽ ടിക്കറ്റുകളിൽ. കൂടുതൽ തിരക്കുള്ള 22, 23 ദിവസങ്ങളിലെ തത്കാൽ ടിക്കറ്റ് ബുക്കിങ് 21ന് ആരംഭിക്കും. 20ന് വൈകിട്ട് 3നു പുറപ്പെടുന്ന ബയ്യപ്പനഹള്ളി എസ്എംവിടി–തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനിലെ ടിക്കറ്റുകളും ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തീർന്നു. ഈ ട്രെയിനിൽ 6 ജനറൽ കോച്ചുകൾ ഉള്ളതിനാൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് അൺറിസർവ്ഡ് ടിക്കറ്റെടുത്തു യാത്ര ചെയ്യാം. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ 21 മുതൽ 24 വരെ തേഡ് എസി, സ്ലീപ്പർ കോച്ചുകളിലെ ബുക്കിങ് നിർത്തി. ബുക്കിങ് പരിധി കഴിഞ്ഞതിനാലാണിത്.  

മലബാറിന് സ്പെഷൽ ട്രെയിനില്ല
മലബാർ മേഖലയിലേക്ക് ഒരു സ്പെഷൽ ട്രെയിൻ പോലും അനുവദിക്കാത്തതു യാത്രാദുരിതം ഇരട്ടിപ്പിക്കും. സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ്, മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ മാത്രമാണു മലബാർ മേഖലയിലേക്കുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർ കൂടുതലായി ആശ്രയിക്കുന്ന യശ്വന്തപുര എക്സ്പ്രസിൽ ടിക്കറ്റ് ബുക്കിങ് പരിധി കഴിഞ്ഞതിനാൽ 24 മുതൽ 27 വരെയുള്ള ബുക്കിങ് നിർത്തി. സേലം, പാലക്കാട് വഴി മംഗളൂരുവിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചാൽ കൂടുതൽ പേർക്കു സൗകര്യപ്രദമാകും.  

1000 സ്പെഷലുകളുമായി  കർണാടക ആർടിസി
ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്നു കർണാടക അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ 1000 സ്പെഷൽ ബസ് സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് 24 വരെയും തിരിച്ച് 28 വരെയുമാണു സർവീസുകൾ. മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനൽ, സാറ്റലൈറ്റ് ടെർമിനലുകളിൽ നിന്നാണു സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: ksrtc.karnataka.gov.in English Summary:
Train Ticket is the main focus. Due to high demand, special train tickets for Christmas and New Year are almost sold out, with Tatkal tickets being the last hope. Karnataka RTC is also running special buses to various locations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069