മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
മികവു കാട്ടി യുഡിഎഫ്; എൻഡിഎയ്ക്ക് എക്കാലത്തെയും വലിയ വിജയം; സിപിഎമ്മിന്റെ അടവു നയങ്ങൾ തിരിച്ചടിയായോ? തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന യുഡിഎഫ് പ്രവർത്തകർ. (ചിത്രം: മനോരമ)
മാസങ്ങൾ മാത്രം അകലെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിൽ ആത്മവിശ്വാസത്തിന്റെ കൊടുമുടിയേറി യുഡിഎഫ്. ശബരിമലയിലെ സ്വർണക്കവർച്ച, മെഡിക്കൽ കോളജ് ഉൾപ്പെടെ ആരോഗ്യമേഖലയിലെ പാളിച്ചകൾ വെളിപ്പെടുത്തിയ തുറന്നുപറച്ചിലുകൾ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിഎം ശ്രീയിൽ മുന്നണിക്കുള്ളിൽ തന്നെയുണ്ടായ പടലപ്പിണക്കങ്ങൾ തുടങ്ങിയവ ഇടതുപക്ഷത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
ഭർതൃവീട്ടിൽ ജിവിക്കേണ്ടവൾ എന്ന രീതിയിൽ വളർത്തി, മദ്യപാനം ശീലിച്ചത് ചെന്നു കയറിയ വീട്ടിൽ നിന്ന്; വെളിപ്പെടുത്തി ഉർവശി ഉർവശി (ചിത്രം: മനോരമ)
മലയാളത്തിന്റെ പ്രിയ നടി ഉർവശി തന്റെ ആദ്യ വിവാഹജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളും മദ്യപാനം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞത് ശ്രദ്ധേയമാകുന്നു. ആദ്യ വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിലെ അന്തരീക്ഷം താൻ വളർന്നുവന്ന ചുറ്റുപാടിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഉർവശി വെളിപ്പെടുത്തി.
പൂർണരൂപം വായിക്കാം
28 വയസ്സായി, ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം കഴിയുന്നതിൽ സുഹൃത്തുക്കൾ കളിയാക്കുന്നു: അത്ര വലിയ തെറ്റാണോ എന്ന് യുവാവ് Representative Image generated using AI Assist
പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് കുടുംബം എന്ന വ്യവസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. പ്രായപൂർത്തിയാകുമ്പോൾ സ്വന്തമായി ഒരു വീട്ടിലേക്ക് മാറുന്ന പ്രവണത ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ തീരെ കുറവാണെന്ന് പറയാം.
പൂർണരൂപം വായിക്കാം
‘കറുത്തവൾ, കാണാൻ കൊള്ളില്ല’: പരിഹസിച്ചവർക്കു മുൻപിൽ ദക്ഷിണേന്ത്യയിലെ സൂപ്പർ മോഡലായി ചെങ്ങന്നൂരുകാരി! ഗായത്രി∙ ചിത്രം: the_gayathriii_/ Instagram
മഹാനായ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാക്കുകൾ കടമെടുത്താൽ നിങ്ങൾ ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നേടാൻ ലോകം മുഴുവൻ ഒപ്പമുണ്ടാകുമെന്നതു പ്രപഞ്ച സത്യമാണെന്ന് പറയുകയാണ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയും മോഡലുമായ ഗായത്രി. ഗായത്രിയുടെ ജീവിതാനുഭവം തന്നെയാണ് അതിനുദാഹരണം.
പൂർണരൂപം വായിക്കാം
കാറ്റിൽ ആടിയുലഞ്ഞ് ഖത്തർ എയർവേസ് വിമാനം; റൺവേയിൽ തൊട്ടുതൊട്ടില്ല, ശ്വാസമടക്കിപ്പിടിച്ച് കണ്ടുനിന്നവർ; വിഡിയോ Image Source: Breaking Aviation News & Videos | X
ദോഹയിൽ നിന്ന് യുഎസിലെ അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിച്ച വിമാനം കനത്ത കാറ്റിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് അദ്ഭുതകരമായി. ദോഹയിൽ നിന്ന് ഹാർട്ട്‌സ്‌ഫീൽഡ്–ജാക്സൺ വിമാനത്താവളത്തിലേയ്ക്ക് പോയ ഖത്തർ എയർവേസിന്റെ ക്യുആർ 755 (QR755) എന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് ‘ഗോ-എറൗണ്ട്’ നടത്തിയത്.
പൂർണരൂപം വായിക്കാം
ദില്‍വാലേയിലെ അദ്ഭുത ലോകം, വീട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിച്ച് സംവൃത Image Credit: samvrithaakhil/instagram
സ്വിറ്റ്‌സർലൻഡ് യാത്രയിലാണ് മലയാളികളുടെ പ്രിയ താരം സംവൃത. ഭർത്താവ് അഖിൽ രാജിന്റെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങളും സംവൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്വിറ്റ്‌സർലൻഡിലെ മനംകവരുന്ന കാഴ്ചയായ മൗണ്ട് ടിറ്റ്‌ലിസിനെകുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അതേ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ബോളിവുഡ് സിനിമയിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ ആ സ്വപ്നഭൂമി. മഞ്ഞിന്റെ മായാലോകത്തേക്ക് ഒരു യാത്ര പോയാലോ?
പൂർണരൂപം വായിക്കാം
ചായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ആറ് ഭക്ഷണങ്ങളും അതിന്റെ കാരണവും! Representative image. Photo Credit: Seemanta Dutta/istockphoto.com
ഒരു കപ്പ് ചായ കുടിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഓർത്തു നോക്കൂ. ചായ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചായയ് ക്കൊപ്പം എന്തെങ്കിലും ലഘുഭക്ഷണവും നമ്മുടെ ശീലമാണ്. ബിസ്ക്കറ്റ്, സാൻഡ്‌വിച്ച്, പക്കോഡ, സമോസ ഇവയെല്ലാം ചായയോടൊപ്പം കഴിക്കാറുണ്ട്. രുചി മാത്രമല്ല ചായയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. എന്നാൽ ചായയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ ചിലപ്പോൾ ആരോഗ്യത്തിന് ദോഷം ചെയ്തേക്കാം. ചായയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം
പൂർണരൂപം വായിക്കാം
അസിഡിറ്റിയും വയറ്റിലെ ഗ്യാസും കുറയ്ക്കാം; രാത്രിയിൽ ഭക്ഷണം കഴിച്ചത് അമിതമായെങ്കിൽ ഇവ കുടിക്കൂ Image credit:Motortion Films/Shutterstock
വിഭവങ്ങൾ സമയം എടുത്ത് തയാറാക്കുന്നത് അത്താഴത്തിനാണ്. ജോലി തിരക്കുകൾക്കിടയിൽ രാവിലെയും ഉച്ചയ്ക്കും തട്ടിക്കൂട്ടി ഭക്ഷണം ഉണ്ടാക്കുന്നവർ വൈകുന്നേരമാണ് വിശാലമായി ആഹാരം കഴിക്കുന്നത്. വീട്ടിൽ ഉണ്ടാക്കിയതോ അല്ലെങ്കിൽ ഹോട്ടലിൽ നിന്നോ ഭക്ഷണം കഴിക്കും. നോൺവെജ് അടക്കം മിക്കവയും ഓർഡർ ചെയ്യും. വയറ് നിറയുന്നിടം വരെ കഴിക്കും. പിന്നീടാണ് അടുത്ത പ്രശ്നം ഉടലെടുക്കുന്നത്.
പൂർണരൂപം വായിക്കാം
കഴുകനെപ്പോലെ ഉയർന്നുപറന്നാലും താഴെയിറക്കും! ലാഹോറിൽ നിന്നെത്തിയ \“തുർക്കി യിഹയെ\“ വീഴ്ത്തിയ ഇന്ത്യൻ സേന
\“ഓപ്പറേഷൻ സിന്ദൂർ\“ സൈനിക നടപടിക്കിടെ പാക്കിസ്ഥാൻ പ്രയോഗിച്ചതും സൈന്യം വെടിവെച്ചിട്ടതുമായ തുർക്കി നിർമിത ഡ്രോൺ പ്രദർശിപ്പിച്ച് ഇന്ത്യൻ ആർമി. വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പങ്കെടുത്ത ചടങ്ങിലാണ് തകർന്ന ഡ്രോണിന്റെ ഭാഗങ്ങൾ പരസ്യമായി പ്രദർശിപ്പിച്ചത്.
പൂർണരൂപം വായിക്കാം
വന്യമൃഗങ്ങളെ കണ്ട് അമ്പരന്ന് മെസ്സി; ഒപ്പം സ്വാരെസും ഡി പോളും: ‘വൻതാര’യിൽ വൻ വരവേൽപ്പ്- ചിത്രങ്ങൾ മെസി വൻതാരയിലെത്തിയപ്പോൾ
ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ \“വന്‍താര\“ സന്ദര്‍ശിച്ചു. എന്നാല്‍ അതൊരു സാധാരണ താരസന്ദര്‍ശനമായിരുന്നില്ല, മറിച്ച്, പുരാതന ഭാരതീയ പാരമ്പര്യവും ആധുനിക ശാസ്ത്രീയ മൃഗ സംരക്ഷണവും ഒരു ആഗോള മനുഷ്യസ്‌നേഹിയുടെ കണ്ണുകളിലൂടെ ഒന്നിക്കുന്ന അപൂര്‍വ സംഗമമായിരുന്നു.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |
|