Chikheang • The day before yesterday 11:43 • views 273
മൂന്നാർ ∙ അതിശൈത്യത്തില്‍ വിറച്ച് മൂന്നാർ. താപനില പുജ്യം ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് 20ന് രേഖപ്പെടുത്തിയത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്. സെവൻമലയിൽ രാവിലെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തി. ചിലയിടങ്ങളിൽ പുലർച്ചെ മഞ്ഞുവീഴ്ചയുമുണ്ട്. വരും ദിവസങ്ങളിൽ താപനില ഇനിയും താഴാനാണ് സാധ്യത. കാറുകളടക്കമുള്ള വാഹനങ്ങള്‍ക്ക് മുകളില്‍ ഐസ് പാളികള്‍ ദൃശ്യമായി.
രാത്രി അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 23 ഡിഗ്രി സെൽഷ്യസാണ്. ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടിവരുകയാണ്. തണുപ്പ് വർധിച്ചതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് ദൃശ്യമായിരുന്നു. കഴിഞ്ഞ സീസണിൽ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. English Summary:
Munnar weather is experiencing extreme cold, with temperatures dropping to zero degrees Celsius. This has led to an increase in tourist activity as people come to enjoy the cold weather during the Christmas and New Year holidays. The lowest recorded temperature last season was minus three degrees Celsius. |
|