search

സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാൻ വന്നില്ല; മൂന്നു മണിക്കൂർ റോഡ് ഉപരോധിച്ച് വിദ്യാർഥിനിയുടെ പ്രതിഷേധം

deltin33 The day before yesterday 11:43 views 488
  



ഭോപ്പാൽ ∙ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാൻ എത്താഞ്ഞതിനെ തുടർന്ന് മൂന്നു മണിക്കൂർ റോഡ് ഉപരോധിച്ച് പത്തു വയസുകാരിയായ വിദ്യാർഥിനിയുടെ പ്രതിഷേധം. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ സുരഭി യാദവാണ് സ്കൂൾ ബാഗുമായി റോഡിൽ കുത്തിയിരുന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. റോഡിൽ നിന്നു മാറാൻ കൂട്ടാക്കാതെ പ്രതിഷേധം തുടർന്ന സുരഭിക്ക് പിന്തുണയുമായി നാട്ടുകാരും കൂടി.

  • Also Read സമാധാന ചർച്ചകൾ പുരോഗമിക്കവേ യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം; 8 മരണം, 27 പേർക്ക് പരുക്ക്   


ഗതാഗതക്കുരുക്കിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിദ്യാർഥിനിയുമായി സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്കൂൾ മാനേജ്മെന്റുമായി സംസാരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് മൂന്ന് മണിക്കൂർ പ്രതിഷേധം അവസാനിപ്പിച്ച് ഒടുവിൽ വിദ്യാർഥിനി റോഡിൽ നിന്ന് മാറാൻ തയാറായി.   

‘സ്കൂളിൽ പോകണം എന്ന് മാത്രമാണ് സുരഭി പറഞ്ഞത്. ഒച്ചവയ്ക്കുകയോ കരയുകയോ ചെയ്തില്ല. അവിടെ വെറുതെ ഇരിക്കുകയായിരുന്നു’ – പ്രദേശവാസി പറഞ്ഞു. രണ്ടു വർഷമായി യാത്രാ ഫീസ് അടയ്ക്കുന്നതിൽ കുടുംബം വീഴ്ച വരുത്തിയതിനാലാണ് സുരഭിക്കുള്ള വാൻ സേവനം നിർത്തിവച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വാൻ സേവനം ഫീസ് അടിസ്ഥാനമാക്കിയുള്ളതാണെന്നും ആവർത്തിച്ചുള്ള അറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘മകൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് പ്രവേശനം ലഭിച്ചത്. ഒരു വർഷം മുഴുവൻ സ്കൂൾ അധികൃതർ അവളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. പിന്നീട് നവംബറിൽ 28 ദിവസം മാത്രം പഠിക്കാൻ അനുവദിച്ചു, എന്നാൽ പിന്നീട് വീണ്ടും തടഞ്ഞു. ഇന്ന് സ്കൂൾ അധികൃതർ വാഹന സൗകര്യം നിഷേധിച്ചു. മകൾ വലിയ മാനസിക സമ്മർദ്ദത്തിലാണ്.’ – സുരഭിയുടെ അമ്മ ആശാ യാദവ് പറഞ്ഞു. എന്നാൽ, മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ സ്കൂളിൽ അയക്കുന്നത് നിർത്തിയതെന്ന് സ്കൂൾ മാനേജ്‌മെന്റ് പ്രതികരിച്ചു. സംഭവത്തിനിടെ ഡ്രൈവറോട് മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചു. English Summary:
Bhopal: School van fails to arrive; girl student protests by blocking road for three hours
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470599