search

പീഡിപ്പിച്ചു, സ്വത്ത് തട്ടി: നീതി ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദിയോട് ഹാജി മസ്താന്റെ മകൾ

Chikheang The day before yesterday 11:43 views 116
  



മുംബൈ∙ ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ നേരിട്ടെന്നും നീതി ഉറപ്പാക്കണമെന്നും അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരോട് അഭ്യർഥിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന ഹസീൻ ഇന്നലെ മാധ്യമങ്ങളോടും അത് ആവർത്തിച്ചു.

  • Also Read ലൈംഗിക പീഡനത്തെക്കുറിച്ച് ആംഗ്യഭാഷയിൽ പൊലീസിനോട് വെളിപ്പെടുത്തി യുവതി; 16 വർഷത്തിന് ശേഷം പ്രതി പിടിയിൽ   


പ്രായപൂർത്തിയാകുന്നതിനു മുൻപ്, 1996ൽ അമ്മാവന്റെ മകനുമായി വിവാഹം നടത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ച അയാൾ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു കൊല്ലാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. മറ്റു പലരെയും വിവാഹം ചെയ്തതിനു ശേഷമായിരുന്നു തന്നെ വിവാഹം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. അതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

  • Also Read ‘ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല; ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അതാണ് സത്യം’   


അതേസമയം, ഈ സംഭവങ്ങളുമായി തന്റെ പിതാവിനു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷമാണു ഇതെല്ലാം നടന്നതെന്നും ഹസീൻ പറയുന്നത്.
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തു കുടുംബത്തിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഒട്ടേറെ പീഡനങ്ങൾ അക്കാലത്തു സഹിക്കേണ്ടിവന്നു. പിതാവ് മരിച്ചതു പോലും 2 വർഷങ്ങൾക്കു ശേഷമാണ് ഞാൻ അറിഞ്ഞത്. ജീവിതം മടുത്തു പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. രാജ്യത്തു മുത്തലാഖ് നിർത്തലാക്കാൻ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങൾ പ്രശംസനീയമാണ്. എനിക്കും നീതി വേണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എന്നെ സഹായിക്കണം. രാജ്യത്തെ നിയമങ്ങൾ ശക്തമാണെങ്കിൽ സ്ത്രീകൾക്കെതിരെ ക്രൂരമായി പെരുമാറാൻ ഒരാളും തയാറാകില്ല’’– ഹസീൻ പറഞ്ഞു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം വാർത്താ ഏജൻസി ANI യുടെ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Haseen Mastan Mirza request: Haji Mastan\“s daughter seeks justice from Modi and Amit Shah regarding issues of child marriage, sexual abuse, and property grabbing. She alleges being exploited and facing threats after her father\“s death and appeals for legal intervention to address her grievances.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161259