search

കരൾ പകുത്തു നൽകാൻ ഭാര്യ തയാർ‍ കരുണയുടെ കരങ്ങളായി കൈകോർക്കാം

cy520520 Yesterday 11:44 views 525
  



കൊല്ലം∙ കരൾ രോഗം ഗുരുതരാവസ്ഥയിലായ യുവാവിനു ഭാര്യ കരൾ നൽകാൻ സന്നദ്ധയാണെങ്കിലും ശസ്ത്രക്രിയാ ചെലവിനുള്ള പണം കണ്ടെത്താനാകാതെ കുടുംബം വിഷമത്തിൽ. കൊല്ലം വടക്കേവിള തെങ്ങിൻ കുന്നത്തു വീട്ടിൽ എസ്.ശ്യാംലാൽ (35) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.  

പോളയത്തോട്ടിൽ ചുമട്ടു തൊഴിലാളിയായിരുന്ന ശ്യാംലാലിന് കഴിഞ്ഞ ജൂൺ മാസമാണ് കരൾ രോഗം സ്ഥിരീകരിച്ചത്. അന്നു മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ്. അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ആവശ്യമായ പരിശോധന പൂർത്തിയാക്കി. കരൾ നൽകാൻ സന്നദ്ധയായ ഭാര്യ ആശയുടെ രക്ത പരിശോധന ഉൾപ്പെടെ നടന്നു. ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപ ചെലവാകും.

ആശ നഴ്സ് ആയിരുന്നെങ്കിലും ആറു മാസത്തിലേറെയായി ജോലിക്കു പോകാതെ ശ്യാംലാലിനെ പരിചരിക്കുകയാണ്. ശ്യാംലാലിന്റെ  വരുമാനവും നിലച്ചു. പത്തും രണ്ടും വയസ്സുള്ള മക്കളുണ്ട്. വയോധികനായ പിതാവിനെ സംരക്ഷിച്ചിരുന്നതും ശ്യാംലാൽ ആണ്. ശ്യാംലാലിനും ഭാര്യയ്ക്കും ജോലിയില്ലാതാവുകയും ഭാരിച്ച ചികിത്സാ ചെലവും കാരണം ദൈനംദിനം ചെലവുകൾക്ക് പോലും കുടുംബം ബുദ്ധിമുട്ടുകയാണ്. ശ്യാംലാലിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് പോളയത്തോട് ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ:7009283046.IFSC:IDIB000M108. ഫോൺ: 8281863901. English Summary:
Liver disease patient needs financial assistance for a transplant. The family is struggling to meet the surgery costs, with the wife willing to donate her liver but lacking the funds.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156537