search

ഉന്നതവിദ്യാഭ്യാസത്തെ കുരുക്കിലാക്കരുത്

Chikheang Yesterday 11:44 views 893
  



കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഉന്നത വിദ്യാഭ്യാസ കമ്മിഷൻ വലിയ ആശങ്കകൾക്കുകൂടി വാതിൽതുറന്നിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്താനുള്ളതാണ് ഇതുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ, കേന്ദ്രത്തിനു കൂടുതൽ അധികാരം നൽകുന്നതാണു ബില്ലിലെ വ്യവസ്ഥകളെന്നും ഉന്നത വിദ്യാഭ്യാസമേഖലയുടെ സ്വയംഭരണാവകാശത്തിലും അക്കാദമിക സ്വാതന്ത്ര്യത്തിലും കേന്ദ്രസർക്കാരിന്റെ പിടിമുറുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.  

വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുള്ള പൊതുപട്ടികയിൽ വരുന്ന വിഷയമാണെങ്കിലും ആ ഫെഡറൽ കാഴ്ചപ്പാടിനു നിരക്കാത്ത വിധത്തിലുള്ള കേന്ദ്രീകരണത്തിനു കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം ‘പിഎം ശ്രീ’ ഉൾപ്പെടെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സമയത്തുതന്നെ ഉയർന്നതാണ്.   

ഉന്നതവിദ്യാഭ്യാസ മേഖലയെ ഏകീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രീകൃത സംവിധാനമുണ്ടാക്കാനാണ് പുതിയ പരിഷ്കാരം. ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിന്റെ സംയുക്ത സമിതിക്കു (ജെപിസി) വിട്ടിരിക്കുകയാണ്. സർവകലാശാലകളെയും കോളജുകളെയും ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) തുടങ്ങിയവയ്ക്കു പകരം വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ എന്ന സ്ഥാപനത്തിനു രൂപം നൽകുകയാണ് ലക്ഷ്യം.  
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉന്നത വിദ്യാഭ്യാസമേഖലയെ നേരിട്ടു നിയന്ത്രിക്കാനുള്ള നീക്കമാണ് ഏറ്റവും വിമർശനവിധേയമാകുന്നത്. ഇതുപ്രകാരം, സ്വയംഭരണ കോളജുകൾ വരെ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിക്കണം. രാജ്യത്ത് ഐഐടി, ഐഐഎം ഉൾപ്പെടെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഉന്നതവിദ്യാഭ്യാസ കമ്മിഷനു കീഴിലാകും. അതേസമയം മെഡിക്കൽ, ഡെന്റൽ, നിയമം തുടങ്ങിയ മേഖലകളിലെ കൗൺസിലുകളുടെ കീഴിൽ നിലവിലുള്ള സ്ഥാപനങ്ങൾ കമ്മിഷനു കീഴിലേക്കു മാറ്റില്ല.

നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ സംവിധാനം. പുതിയ കമ്മിഷൻ കൊണ്ടുവരുന്നുവെങ്കിലും സംസ്ഥാനങ്ങളുടെ കീഴിലുള്ള സർവകലാശാലകളുമായി ബന്ധപ്പെട്ട നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറയുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണു ലക്ഷ്യമെന്നും സ്ഥാപനങ്ങളുടെ സ്വയംഭരണ അധികാരം, അക്രഡിറ്റേഷൻ, നിലവാരം, അധ്യാപന മികവ്, ഗവേഷണം എന്നിവയെല്ലാം മെച്ചപ്പെടുമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിന്റെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കേണ്ടിവരുമെന്നാണ് ഇതിൽ ആശങ്കപ്പെടുന്നവരുടെ വാദം. സർവകലാശാലകൾക്കു സാമ്പത്തികസഹായം അനുവദിക്കുകയും ചില മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക മാത്രമാണ് യുജിസി ചെയ്തിരുന്നത്. എന്നാൽ, സർവകലാശാലകളുടെ അധികാരത്തിൽ കൈകടത്തി കോഴ്സുകൾ രൂപീകരിക്കാനും പരീക്ഷ നടത്താനുമുള്ള അവകാശം കവർന്നെടുക്കാനാണ് കമ്മിഷൻവഴി ശ്രമിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.   

പുതിയ കമ്മിഷന്റെ പരിധിയിൽനിന്നു ഫണ്ടിങ് ഒഴിവാക്കിയതിനെതിരെ ചില അധ്യാപക സംഘടനകൾ ഉൾപ്പെടെ പ്രതിഷേധിക്കുന്നുണ്ട്. യുജിസി, എഐസിടിഇ എന്നിവർക്കു സ്ഥാപനങ്ങൾക്കു ഗ്രാന്റ് നൽകാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, പുതിയ സംവിധാനത്തിൽ ഇതില്ല. ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായി മാറുമെന്നാണു വിമർശനം. സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമായിരുന്ന യുജിസിയുടെ നിലനിൽപും തീരുമാനങ്ങളും ഒരു പരിധിവരെയെങ്കിലും സ്വതന്ത്രമായിരുന്നു. പുതിയ കമ്മിഷന്റെ വരവോടെ സ്വതന്ത്ര സ്വഭാവമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മേഖലയും ഇല്ലാതാവുകയാണ്.

അധികാരകേന്ദ്രങ്ങൾ വരച്ചിടുന്ന നിയന്ത്രണരേഖകൾ പലപ്പോഴും വലിയ പ്രത്യാഘാതങ്ങളിലേക്കാണു കെ‍ാണ്ടുപോവുക. വേണ്ടത്ര ആലോചനയില്ലാതെയും മറ്റു താൽപര്യങ്ങളോടെയുമാണ് ഇപ്പോഴത്തെ പരിഷ്കരണമെങ്കിൽ അത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനല്ല, ശോഷണത്തിനാകും വഴിവയ്ക്കുക എന്ന ആശങ്ക ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ കമ്മിഷൻ എന്ന ആശയം പ്രായോഗികതലത്തിലേക്കു കടക്കുന്നതിനുമുൻപ് ഇക്കാര്യത്തിൽ വിവിധതലങ്ങളിൽ ആഴത്തിലും പരപ്പിലുമുള്ള ചർച്ചകൾ അനിവാര്യമാണ്. ഇതെച്ചെ‍ാല്ലിയുള്ള ന്യായമായ ആശങ്കകൾ ഉചിതമായി പരിഹരിക്കുകയും വേണം. English Summary:
Replacing UGC & AICTE: Concerns Mount Over Centralization of Higher Education
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639