search

കാരുണ്യത്തിന്റെ സുഗന്ധം

Chikheang 6 hour(s) ago views 639
  



കേരളത്തിലെ നിരത്തുകളിൽനിന്നു നാം പലപ്പോഴും കേൾക്കുന്നത് റോഡപകടങ്ങളുടെയും ചോരപ്പാടുകളുടെയും എണ്ണമറ്റ കഥകളാണ്. അത്രയേറെ അപകടങ്ങളാണ് നമ്മുടെ റോഡുകളിൽ അനുദിനം അരങ്ങേറുന്നത്. ഒപ്പം റോഡിലെ മത്സരയോട്ടവും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളും യാത്രകളെ കഠിനമായ സമ്മർദത്തിലാക്കുന്ന കാലത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽനിന്നു മിഴിനനയിക്കുന്ന വാർത്തയെത്തുന്നത്.

അപകടങ്ങൾ സംഭവിച്ചശേഷം സ്ഥലത്തുനിന്ന് എങ്ങനെയെങ്കിലും നാട്ടുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ വെമ്പുന്ന മനസ്സാക്ഷിയില്ലാത്തവരുടെ എണ്ണം വർധിച്ചുവരുമ്പോൾ ഈ യുവഡോക്ടർമാർ നൽകുന്ന സന്ദേശത്തിനു പ്രസക്തിയേറെയാണ്. നക്ഷത്രം വഴികാട്ടിയ മൂന്നു രാജാക്കന്മാരെപ്പോലെ ഈ ക്രിസ്മസ് കാലത്ത് രക്ഷകന്റെ ദൗത്യമേറ്റെടുത്ത മൂന്നു പേർ ഡിസംബറിന്റെ കരുണാർദ്രമായ കാഴ്ചകളെ നന്മയുടെ നനുത്ത മഞ്ഞുകൊണ്ട് ഈറനാക്കുന്നു.  

തൃപ്പൂണിത്തുറയിൽ നിന്നാരംഭിക്കുന്ന വൈക്കം റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ശ്വാസമെടുക്കാൻപോലും വിഷമിച്ച കൊല്ലം സ്വദേശി ലിനുവിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ മൂന്നു യുവഡോക്ടർമാർ രാത്രിയിൽ വഴിയോരത്തു നടത്തിയ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോട്ടയം മെ‍ഡിക്കൽ കോളജ് കാർഡിയാക് വിഭാഗത്തിലെ ഡോ. ബി.മനൂപിനെ സഹായിക്കാൻ അതുവഴി യാദൃച്ഛികമായി വന്ന കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ.തോമസ് പീറ്ററും ഡോ.ദിദിയ കെ.തോമസും ഒത്തുചേർന്നു. കാരുണ്യത്തിന്റെ ആ കരസ്പർശത്തിൽ ഒരു ജീവന്റെ കണികയാണവിടെ വീണ്ടെടുക്കപ്പെട്ടത്.  

ഗുരുതരമായി പരുക്കേറ്റ ലിനു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഏതൊരു അപകടസ്ഥലത്തും ഏറ്റവും ആദ്യം വേണ്ടത് അടിയന്തരമായി ലഭിക്കേണ്ട പ്രാഥമിക ശുശ്രൂഷയാണ്. അതു കൃത്യസമയത്ത് കൃതഹസ്തരായ ഡോക്ടർമാരുടെ കൂട്ടായ്മയിൽ ലഭിച്ചുവെന്നതിനപ്പുറം വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും മഹത്തായ പാഠമാണ് അവർ പ്രാവർത്തികമാക്കിയത്.  

രോഗിയെ ചികിത്സിക്കാൻ എപ്പോഴും ആശുപത്രിയോ ഓപ്പറേഷൻ തിയറ്ററോ അനിവാര്യമല്ലെന്നും ഏത് അടിയന്തരഘട്ടത്തിലും ഒരു ഡോക്ടർക്ക് എവിടെവച്ചും കർമനിരതമാകാമെന്നുമുള്ള വലിയ സന്ദേശമാണ് ഈ യുവഡോക്ടർമാർ നൽകുന്നത്. അപ്പർ എയർവേയിലെ ശ്വാസതടസ്സം നീക്കാൻ തൊണ്ടയിൽ ദ്വാരമുണ്ടാക്കി സ്ട്രോ ഉപയോഗിച്ചില്ലായിരുന്നുവെങ്കിൽ പരുക്കേറ്റയാളെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കാനാകുമായിരുന്നില്ല. മനസ്സാന്നിധ്യത്തോടെ ചെയ്ത ആ പ്രവൃത്തി അതിനിർണായകമായിരുന്നു. ഒരു ടീം വർക്കാണ് അവിടെയുണ്ടായത്.

ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് ശ്വാസനാളിയിലെ തടസ്സങ്ങൾ ഒഴിവാക്കി. ഓക്സിജൻ ലഭ്യത തടസ്സപ്പെട്ടാൽ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും അപകടത്തിൽപ്പെട്ടയാളുടെ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യുമായിരുന്നു. അത്തരമൊരു അവസ്ഥയിൽ പരുക്കേറ്റയാളെ സുരക്ഷിതമാക്കാൻ ഡോക്ടർമാർ അനുഗമിക്കുകകൂടി ചെയ്തപ്പോൾ ആ ഇടപെടൽ പൂർണമായി.  

ദൈവത്തിന്റെ കരസ്പർശമുള്ളവരാണ് വൈദ്യന്മാരെന്ന വിശ്വാസം നമുക്കു മുന്നിലുണ്ട്. വാഗ്ഭടൻ രചിച്ച അഷ്ടാംഗഹൃദയത്തിൽ പറയുന്നതുപോലെ ആയുസ്സിന്റെ യജമാനന്മാരല്ല വൈദ്യന്മാരെങ്കിലും ചില ഘട്ടങ്ങളിലെങ്കിലും അവർ ആയുസ്സിന്റെ യജമാനന്മാർ തന്നെയാണ് എന്ന് ഇത്തരം സന്ദർഭങ്ങൾ ഓർമപ്പെടുത്തുന്നു.  

ജീവന്റെ വില മറ്റാരെയുംകാൾ നന്നായി അറിയാവുന്നവരാണ് ഡോക്ടർമാർ. സഹജീവിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തും വരെ കൂടെ നിന്ന ആ വലിയ മനസ്സുകളെ എത്ര അഭിനന്ദനവാക്കുകൾകൊണ്ടു മൂടിയാലും മതിയാകില്ല. സഹജീവികളോടുള്ള കാരുണ്യവും അനുതാപവും കെട്ടുപോകാത്ത മനുഷ്യർ നമുക്കു ചുറ്റുമുണ്ടെന്നത് ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെയേ കേൾക്കാനാവൂ. English Summary:
The Roadside Intervention That Saved a Life: Three Doctors Become Roadside Saviors in Kerala Accident
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160466