search

രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ എന്താണ് സംഭവിച്ചത്?

LHC0088 Yesterday 11:44 views 648
  



തിരുവനന്തപുരം∙ ഡൽഹിയിലും കേരളത്തിലും നടന്ന ഒട്ടേറെ ചർച്ചകൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് തലസ്ഥാന നഗരത്തിന്റെ ആദ്യ ബിജെപി മേയറായി വി.വി.രാജേഷിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. സർവീസ് രംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയ പരിചയസമ്പത്തും മാറ്റുരച്ചപ്പോൾ പല ഘട്ടങ്ങളിലും രാജേഷിന്റെയും മുൻ ഡിജിപി ആർ. ശ്രീലേഖയുടെയും പേരുകൾ മാറിമാറി കേട്ടിരുന്നു. ഒടുവിൽ ഏറെ വർഷങ്ങളായി തിരുവനന്തപുരത്തു ബിജെപിയുടെ മുഖമായി തുടരുന്ന വി.വി.രാജേഷിനു നറുക്കു വീഴുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രാദേശികതലത്തിലേക്ക് ഒതുങ്ങിപ്പോയ വി.വി.രാജേഷ് മേയർ സ്ഥാനം നേടിയെടുത്തു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബിജെപി 35 സീറ്റുകളുമായി തിരുവനന്തപുരത്ത് ചുവടുറപ്പിച്ച കഴിഞ്ഞ രണ്ടു കൗൺസിലുകളിലും സജീവസാന്നിധ്യമായിരുന്നു രാജേഷ്.

  • Also Read ആർ.ശ്രീലേഖയുടെ പേരില്ല; വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി, ആശാ നാഥ് ഡപ്യൂട്ടി മേയറാകും   


ഭരണനടത്തിപ്പിന്റെ അകംപുറം അറിയുന്ന രാജേഷ് തലപ്പത്തുവരുന്നത് ഇരുമുന്നണികളെയും പ്രതിരോധിക്കാൻ ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിനുള്ളത്. 2015ലും 2020ലും ബിജെപിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചിരുന്നതും രാജേഷായിരുന്നു. മേയർ സ്ഥാനാർഥിയെ നിശ്ചയിക്കുന്ന വിഷയത്തിൽ സംസ്ഥാനനേതൃത്വം സ്വീകരിച്ച നടപടിക്രമങ്ങളിൽ മുൻപ് പ്രബലമായിരുന്ന ഒരു വിഭാഗം അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും ചർച്ചകൾ സാക്ഷ്യം വഹിച്ചു.

കേരളത്തിൽ ആദ്യമായി ഭരണം കിട്ടിയ തിരുവനന്തപുരം കോർപറേഷനിൽ ദേശീയ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള മേയർ വേണമെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ബുധനാഴ്ച രാത്രി വരെ ആർ.ശ്രീലേഖയ്ക്കാണു മുൻതൂക്കം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. കൗൺസിലർമാരിൽ കൂടുതൽ പേരും രാജേഷിനെ പിന്തുണച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ താൽപര്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ശ്രീലേഖയ്ക്ക് അനുകൂലമായിരുന്നു. കൗൺസിലർമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായസമാഹരണം നടത്തിയിരുന്നു. ഇന്നു രാവിലെ ശ്രീലേഖയുടെ പേര് പ്രഖ്യാപിക്കുമെന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ ഇടപെടലിൽ കാര്യങ്ങൾ മാറിമറിയുന്നത്.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വി.മുരളീധരനും കെ. സുരേന്ദ്രനും ഉൾപ്പെടെ വി.വി.രാജേഷിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതോടെ നിലവിലെ സംസ്ഥാന നേതൃത്വം മാറിച്ചിന്തിക്കാൻ നിർബന്ധിതമാകുകയായിരുന്നു. മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഫലപ്രദമായ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യഘട്ടം മുതൽ വി.വി.രാജേഷിനെ പിന്തുണച്ചിരുന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടായി. ഇതോടെ വീണ്ടും ചർച്ചകൾ നടത്തിയതിനു ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷും പാർട്ടി സിറ്റി അധ്യക്ഷൻ കരമന ജയനും ആർ. ശ്രീലേഖയുടെ വീട്ടിലെത്തി കാര്യങ്ങൾ അവരെ ധരിപ്പിച്ചു.

  • Also Read അമ്മാവന്റെ മരണം രാഷ്ട്രീയത്തിലെത്തിച്ചു; പുതുനിയോഗം അപ്രതീക്ഷിതമെന്നു ആശാ നാഥ്   


ഡപ്യൂട്ടി മേയർ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധയാകുക അല്ലെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കുക തുടങ്ങിയ സമവായ നിർദേശങ്ങളാണ് ബിജെപി നേതൃത്വം ശ്രീലേഖയ്ക്കു മുന്നിൽ വച്ചത്. നിയമസഭാ സീറ്റ് എന്ന നിലയിലാണ് ധാരണ എത്തിയിരിക്കുന്നതെന്നാണ് സൂചന. വട്ടിയൂർകാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് ബിജെപി ഉറ്റുനോക്കുന്നത്.

തിരുവനന്തപുരത്തു ബിജെപിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് ഭിന്നതകൾ മേയർ ആരെന്ന ചർച്ചകളുടെ ആദ്യം മുതൽ തന്നെ പ്രതിഫലിച്ചിരുന്നു. ആർ. ശ്രീലേഖയയ്ക്കു പിന്നാലെ കരമന അജിത്, വി.ജി.ഗിരികുമാർ തുടങ്ങിയ പേരുകളും ഉയർന്നു കേട്ടിരുന്നു. രാജേഷ് തലപ്പത്ത് എത്തുന്നതിൽ ഒരു വിഭാഗം പ്രാദേശിക നേതാക്കൾ അനുകൂലമായിരുന്നില്ല. എന്നാൽ മറ്റു മുന്നണികളിൽനിന്നു ശക്തരായ നേതാക്കന്മാർ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടു വന്നിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ രാഷ്ട്രീയ പരിചയമുള്ള ഒരാൾ മുന്നിൽനിന്നു നയിക്കാനില്ലെങ്കിൽ വലിയ പ്രതിസന്ധികൾക്കിടയാക്കുമെന്ന വിലയിരുത്തലാണ് വി.വി.രാജേഷിനു ഗുണകരമായത്. പതിറ്റാണ്ടുകൾ നീണ്ട എൽഡിഎഫ് ഭരണത്തിനു ശേഷം ബിജെപി ആദ്യമായി ഭരണത്തിലേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള വെല്ലുവിളികൾ പ്രതിപക്ഷം ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല. രാഷ്ട്രീയ നയചാതുരിയോടെ അതിനെ നേരിടാൻ കഴിയാതെ വന്നാൽ ഭരണം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയുണ്ടാകും.

  • Also Read ‘ഇടിത്തീയായ’ മൂന്ന് തോൽവികൾ; ‘കോഴിക്കോടൻ ജയവഴി’ ഇങ്ങനെ: ആ 3 നേതാക്കളോട് ഒരൊറ്റ ആഗ്രഹം പറഞ്ഞ് ലീഗ്   


തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തത് വലിയ ചർച്ചയായ ഘട്ടത്തിൽ ദേശീയതലത്തിൽതന്നെ ഏവരും ഉറ്റുനോക്കുന്നതാവും ഇനിയങ്ങോട്ടുള്ള തുടർനടപടികൾ. 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു തിരുവനന്തപുരത്ത് എത്തി വികസന പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്. നിലവിൽ കേവലഭൂരിപക്ഷമായ 51 എന്ന മാജിക് സംഖ്യ സ്വതന്ത്രന്റെ പിന്തുണയോടെ നേടിയെടുത്ത് ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാണ് നേതൃത്വത്തിന്റെ ശ്രമം.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Asha Nath G.S എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
VV Rajesh Appointed as Thiruvananthapuram\“s First BJP Mayor: This decision was made after multiple discussions and unexpected turns in both Delhi and Kerala. Rajesh\“s extensive experience is expected to benefit the party in countering the two main political fronts in the region.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872