search

വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്കു വിടില്ലെന്ന് വനം വകുപ്പ്

deltin33 Yesterday 11:44 views 961
  



കൽപറ്റ ∙ വയനാട്ടിൽ ഭീതി പടർത്തിയ കടുവ കൂട്ടിലായി. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ, വണ്ടിക്കാട് വനമേഖലയിൽ വനംവകുപ്പ് വച്ച കൂട്ടിൽ കയറിയത്. ഈ കടുവയാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനായിരുന്ന മാരനെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രായാധിക്യത്താൽ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരുക്കുള്ളതിനാൽ ഇതിനെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതർ അറിയിച്ചു.

  • Also Read വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവ സുവോളജിക്കൽ പാർക്കിൽ ആരോഗ്യം വീണ്ടെടുത്തുതുടങ്ങി   


വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ശനിയാഴ്ച മാരനെ കടുവ ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാരൻ മരിച്ചു. തുടർന്നാണ് കടുവയെ പിടികൂടാൻ  വനം വകുപ്പ് നടപടി തുടങ്ങിയത്. English Summary:
Killer Tiger is Captured : Wayanad tiger attack resulted in the capture of the WWL 48 tiger. The aged and injured tiger, responsible for the death of a tribal man, will not be released back into the wild and will be taken to the Kuppadi rehabilitation center.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470450