search

രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചത് ശ്രീലേഖയെ; ആർഎസ്എസ് ഇടപെട്ടു, അമിത് ഷായെ അറിയിച്ചു: രാജേഷ് മേയറായി

LHC0088 The day before yesterday 11:44 views 246
  



തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി ഭരണം കിട്ടിയ കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം കരുതിവച്ചിരുന്ന പേരിൽ അവസാന നിമിഷം മാറ്റം വന്നത് ആർഎസ്എസ് ഇടപെടൽ ഉണ്ടായതിനെ തുടർന്ന്. മുൻ തീരുമാനവുമായി മുന്നോട്ടുപോയാൽ പാർട്ടി പ്രവർത്തകർക്കു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്ന് അമിത്ഷാ ഉൾപ്പെടെയുള്ളവരെ ആർഎസ്എസ് അറിയിച്ചതോടെയാണ് വി.വി.രാജേഷ് എന്ന പേരിലേക്ക് ദേശീയ നേതൃത്വം എത്തിയത്. സമരങ്ങൾക്കു നേതൃത്വം കൊടുക്കുകയും മുൻനിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തയാളിനോടാണു പ്രവർത്തകർക്ക് താൽപര്യം എന്ന സന്ദേശമാണ് കൈമാറിയത്.

  • Also Read രൂപവും ഭാവവും മാറിയ രാഹുൽ, കളംപിടിക്കുമോ വിജയ്? വികസനങ്ങളിലെ നയംമാറ്റം, തദ്ദേശത്തിൽ സിപിഎമ്മിന് പാളിയതെവിടെ? ഇതാ ചർച്ചയായ രാഷ്ട്രീയ വാർത്തകൾ...   


നിയമസഭാ തിരഞ്ഞെടുപ്പ് അരികെ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ വഴക്കമുള്ളയാളെ മേയറാക്കിയില്ലെങ്കിൽ, പ്രതീക്ഷയുള്ള തിരുവനന്തപുരത്തെ 4 മണ്ഡലങ്ങളിലും പ്രവർത്തകരുടെ ആവേശത്തെ ബാധിക്കുമെന്ന സന്ദേശം വി.മുരളീധരനും കെ.സുരേന്ദ്രനും ദേശീയ നേതൃത്വത്തിനു നൽകുകയും ചെയ്തു. വി.വി.രാജേഷിന്റെയും ആർ.ശ്രീലേഖയുടെയും പേരാണ് ആദ്യം മുതൽ ഉയർന്നതെങ്കിലും 24നാണ് വി.വി.രാജേഷിനെതിരെ സംസ്ഥാന നേതാക്കളിൽ ചിലർ നീങ്ങുന്ന വിവരം പുറത്തുവരുന്നത്.

  • Also Read ‘മേയർ ആകാൻ പോവുകയാണ്...; ആവട്ടെ, അഭിനന്ദനങ്ങൾ’; മുഖ്യമന്ത്രി വി.വി.രാജേഷിനെ നേരിട്ടു വിളിച്ചോ? നടന്നതിങ്ങനെ   


50 കൗൺസിലർമാരുടെയും അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, വൈസ് പ്രസിഡന്റ് കെ.സോമൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരുടെ സമിതിയെ കൗൺസിലർമാരുടെ അഭിപ്രായം തേടാൻ നിയോഗിച്ചു. ‘സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മനസ്സിൽ ഒരു പേരുണ്ട്. ആ പേരിന് നിങ്ങൾ പൂർണ പിന്തുണ നൽകുമോ’ എന്നായിരുന്നു കൗൺസിലർമാരോട് ചോദിച്ചത്. ഇൗ അഭിപ്രായം തേടലിൽ അപകടം മണത്ത ചില കൗൺസിലർമാർ ആർഎസ്എസ് നേതൃത്വത്തെ വിവരമറിയിച്ചു.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇത് വി.വി.രാജേഷിനെതിരെയുള്ള നീക്കമാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ സംശയിച്ചു. ആർ.ശ്രീലേഖയെന്ന ഒറ്റപ്പേര് ദേശീയ നേതൃത്വത്തിന്റെ മുന്നിലെത്തിക്കാനായിരുന്നു നീക്കമെന്ന് മനസ്സിലാക്കി. ഇതോടെ ആർഎസ്എസ് നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബന്ധപ്പെട്ടു. വി.വി.രാജേഷിന്റെ പേരിനാണ് മുൻഗണന കൊടുക്കേണ്ടത് എന്നായിരുന്നു നിർദേശം. ഇതിനു ശേഷം ആർഎസ്എസ് നേതൃത്വം ദേശീയ നേതൃത്വം വഴി അമിത്ഷാ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തി. പ്രചാരണത്തിന്റെ തുടക്കത്തിൽ 2 ആത്മഹത്യകൾ തിരിച്ചടിയായപ്പോൾ രാജീവ് ചന്ദ്രശേഖറുടെ അഭ്യർഥന പ്രകാരം ആർഎസ്എസ് മുൻനിരയിലെത്തി പ്രവർത്തിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ ആർഎസ്എസ് നേതൃത്വവുമായി അടുപ്പത്തിലുമാണ്.  English Summary:
RSS Intervention in BJP Mayor Selection: VV Rajesh becomes Mayor of Thiruvananthapuram Corporation following RSS intervention. The decision to select VV Rajesh was influenced by the RSS.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159480