search

ബന്ധുവെന്നു സ്ഥാപിക്കും; കല്യാണവീടുകളിൽ നിന്നു മോഷ്ടിച്ചത് 32 ലക്ഷംരൂപയുടെ സ്വർണം; മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ

deltin33 Yesterday 11:44 views 717
  



ബെംഗളൂരു∙ വിവാഹ ചടങ്ങുകളിൽ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുൻ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ.ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതിയാണ് (46) അറസ്റ്റിലായത്. വിവിധ കല്യാണമണ്ഡപങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.  

  • Also Read വയോധികയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും സുഹൃത്തും അറസ്റ്റിൽ   


രേവതിയുടെ പക്കൽ നിന്നും ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലി ഉപേക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിലേക്കു തിരിഞ്ഞതെന്നു പൊലീസ് പറയുന്നു. നവംബർ 23ന് ബസവനഗുഡിയിലെ കല്യാണമണ്ഡപത്തിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗർ സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 32 ഗ്രാം തൂക്കമുള്ള സ്വർണമാല ഇവർ മണ്ഡപത്തിലെ മുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്നു. മാല മോഷണം പോയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

  • Also Read പാക്കിസ്ഥാനിൽ നിന്ന് യുകെയിലേക്ക് ലഹരിമരുന്ന് കടത്ത്; വനിതാ സംഘാംഗത്തിന് 21 വർഷം തടവുശിക്ഷ   


സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചശേഷം ഡിസംബർ ഒന്നിന് വീട്ടിൽ നിന്നാണ് രേവതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ബസവനഗുഡിയിലെ മറ്റ് രണ്ട് കല്യാണമണ്ഡപങ്ങളിലും മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതായി ഇവർ സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് വീട്ടിൽ സൂക്ഷിക്കുകയും ബാക്കിയുള്ളവ വായ്പയ്ക്കായി ബാങ്കിൽ പണയപ്പെടുത്തുകയും ചെയ്തിരുന്നു.
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • കൊള്ളക്കാരിൽനിന്ന് രക്ഷകരായി വന്നു, ഗ്രാമീണരെ പാട്ടു കേട്ടതിന് ചാട്ടകൊണ്ടടിച്ചു; നൈജീരിയയിൽ ട്രംപ് ലക്ഷ്യമിട്ടത് ഭീകരതയ്ക്ക് ‘വിത്തിട്ട’ ‘ലക്കുരാവ’യെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിവാഹ ചടങ്ങുകൾക്കിടയിൽ സ്ത്രീകൾ ആഭരണങ്ങൾ അഴിച്ചുവയ്ക്കുന്നതും ചടങ്ങുകളിൽ മുഴുകിയിരിക്കുന്നതും ശ്രദ്ധിച്ചശേഷമാണ് രേവതി മോഷണം നടത്തുന്നത്. ബന്ധുവാണെന്ന് തോന്നിപ്പിക്കും വിധം പെരുമാറും. സൗഹൃദം സ്ഥാപിച്ച് മുറികളിൽ കടന്നുകൂടി വിലപിടിപ്പുള്ളവ മോഷ്ടിച്ച് കടന്നുകളയുകയുമാണ് പതിവ്. ഭർത്താവ് ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലാണെന്നും മകന്റെ വിദ്യാഭ്യാസ ചെലവുകൾക്കും മറ്റ് കുടുംബ ആവശ്യങ്ങൾക്കും പണമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. English Summary:
Bengaluru wedding theft: Case solved as police arrest a 46-year-old former guest lecturer who posed as a relative to steal gold worth 32lakh. She confessed to the crimes, stating she needed money for her husband\“s treatment and family expenses.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470138