ശ്രീഹരിക്കോട്ട ∙ യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി.
Also Read അമേരിക്കൻ ബ്ലൂബേർഡുമായി കുതിച്ച് \“ഇന്ത്യൻ ബാഹുബലി\“; എൽവിഎം 3 റോക്കറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ (എൽഇഒ) സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ്. 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം 3-എം5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം.
Also Read യുക്രെയ്നിൽ റഷ്യൻ മിസൈലാക്രമണത്തിൽ 3 മരണം, വ്യാപക വൈദ്യുതി മുടക്കം; പോർവിമാനങ്ങൾ വിന്യസിച്ച് പോളണ്ടും
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം. സ്മാർട്ട് ഫോണുകളിലേക്കു ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണു ബ്ലൂബേർഡ്.
Launch Day for #LVM3M6.
LVM3-M6 lifts off today at 08:55:30 IST with BlueBird Block-2 from SDSC SHAR.
Youtube Livestreaming link:https://t.co/FMYCs31L3j
08:25 IST onwards
For More information Visit:https://t.co/PBYwLU4Ogy
#LVM3M6 #BlueBirdBlock2 #ISRO #NSIL pic.twitter.com/5q3RfttHZh— ISRO (@isro) December 24, 2025
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ISROSight എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
ISRO Launches Blue Bird 2 Satellite: ISRO\“s Bluebird Block 2 satellite launch was a complete success. The LVM3-M6 mission successfully placed the 6,100 kg satellite into Low Earth Orbit, enabling direct cellular signals to smartphones without towers.