ന്യൂഡൽഹി ∙ ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസുകൾ നൽകുന്നതു കേന്ദ്ര സർക്കാർ വിലക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കു പരിസ്ഥിതി മന്ത്രാലയം അയച്ചു. നിലവിലുള്ള ഖനന പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാനും നിർദേശമുണ്ട്.
Also Read ഇന്ത്യൻ ട്രാവൽ വ്ലോഗറെ ചൈനയിൽ തടഞ്ഞുവച്ചു; വിട്ടയച്ചത് 15 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം
ഇപ്പോൾ ഖനന നിരോധനമുള്ള മേഖലകൾക്കു പുറമേ, മറ്റു മേഖലകളുണ്ടെങ്കിൽ നിർദേശിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജ്യുക്കേഷനോട് (ഐസിഎഫ്ആർഇ) കേന്ദ്രം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രാധാന്യമേറിയ ആരവല്ലി മേഖലയ്ക്കായി സമഗ്രവും ശാസ്ത്രീയവുമായ സുസ്ഥിര ഖനന മാനേജ്മെന്റ് പ്ലാൻ തയാറാക്കാൻ ഐസിഎഫ്ആർഇയെ ചുമതലപ്പെടുത്തി.
Also Read ലോക ചാംപ്യൻമാർക്കു തിരുവനന്തപുരത്തു സ്വീകരണം, ഒരു മത്സരം ജയിച്ചാൽ ഇന്ത്യയ്ക്കു പരമ്പര
സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ ആരവല്ലി മലനിരകൾക്കു നൽകിയ നിർവചനം വ്യാപകമായി ഖനനത്തിനും നാശത്തിനും വഴിയൊരുക്കുമെന്ന ആശങ്ക വൻ പ്രതിഷേധമുയർത്തിയിരുന്നു. ആരവല്ലി ഉത്തരേന്ത്യയുടെ ഹരിതകവചമാണെന്നും അവ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണു കേന്ദ്ര നടപടി.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
English Summary:
Central Government Bans New Mining Licenses in Aravalli Hills: This decision follows concerns about environmental degradation and aims to protect the Aravalli range by developing a sustainable mining management plan.