ബാങ്കോക്ക് ∙ തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ മഹാവിഷ്ണു ശിൽപം പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‌ലൻഡ്. ശിൽപം സ്ഥാപിച്ച സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം. ശിൽപം പൊളിച്ചുമാറ്റിയ സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014-ൽ നിർമിച്ച ശിൽപമാണ് യന്ത്രസഹായത്തോടെ തായ് സൈനികർ പൊളിച്ചുമാറ്റിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Also Read അതിർത്തിയിലെ സംഘർഷത്തിൽ മഹാവിഷ്‌ണു ശിൽപം തകർത്തു; ശക്തമായി അപലപിച്ച് ഇന്ത്യ
തായ്‌ലൻഡിന്റെ അതിർത്തി പ്രദേശമായ ചോങ് അൻ മായിലാണ് ശിൽപം സ്ഥാപിച്ചിരുന്നത്. പിന്നാലെ ഇതിനെ അതിർത്തിയുടെ അടയാളമായി കംബോഡിയൻ സൈന്യം വിശേഷിപ്പിച്ചു. ഇതൊഴിവാക്കി ഭൂമിയിൽ പരമാധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ശിൽപം പൊളിച്ചുമാറ്റിയതെന്നാണ് തായ്‌ലൻഡിന്റെ അവകാശവാദം. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും തങ്ങൾ തുല്യമായി ബഹുമാനിക്കുന്നതായും തായ്‌ലൻഡ് വ്യക്തമാക്കി.
Also Read ട്രംപിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി; തായ്‌ലൻഡ് – കംബോഡിയ ഏറ്റുമുട്ടൽ തുടരുന്നു
മഹാവിഷ്‌ണു ശിൽപം തകർത്തത് തീർത്തും അനാദരമാണെന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യ വിശേഷിപ്പിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കംബോഡിയയും തായ്‌ലൻഡും സമാധാന ചർച്ചകളിലേക്കു കടക്കണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു. തർക്കങ്ങളെ തുടർന്നു കഴിഞ്ഞ രണ്ടാഴ്ചയായി കംബോഡിയ-തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമാണ്. ഇതിനിടെയാണ് മഹാവിഷ്‌ണു ശിൽപം തായ്‌ലൻഡ് നശിപ്പിച്ചതായി കംബോഡിയ ആരോപിച്ചത്. കംബോഡിയൻ അതിർത്തിയിലെ പ്രശസ്തമായ പ്രീ വിഹാറിൽനിന്നും 100 മീറ്റർ അകലെയുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്.
Thai excavator toppling a statue erected by Cambodian on captured grounds. pic.twitter.com/SBXdyJaJD5— Lee Ann Quann (@AnnQuann) December 24, 2025
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x.com/AnnQuann എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Thailand\“s Explanation for Vishnu Statue Demolition: Thailand claims the removal was for security, not religious reasons, amid border disputes with Cambodia. India has expressed concern and urged peaceful resolution.