search

വീടിന് തീയിടാൻ ശ്രമം: കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ യുഎസിൽ പിടിയിൽ

cy520520 The day before yesterday 11:45 views 240
  

    



ഡാലസ്∙ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന് 22 വയസ്സുള്ള ഇന്ത്യൻ വംശജനായ വിദ്യാർഥിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ഡാലസിലെ ടെക്സസ് സർവകലാശാലയിലെ സീനിയർ വിദ്യാർഥിയായ മനോജ് സായി ലെല്ലയെ തിങ്കളാഴ്ചയാണ് ഫ്രിസ്കോ പൊലീസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തതാണ്.  

  • ഡാലസിൽ അന്തരിച്ച പ്രിസ്ക ജോസഫ് ജോഫിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന് US News
      

         
    •   
         
    •   
        
       
  • കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത് മലയാളി അക്കൗണ്ടന്റ്; മരണം ഭാര്യയുടെയും അച്ഛന്റെയും കൺമുന്നിൽ US News
      

         
    •   
         
    •   
        
       


കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ വീടിന് തീയിടാൻ ശ്രമിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വാസസ്ഥലമോ ആരാധനാലയമോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള തീവെപ്പ്, കുടുംബാംഗത്തിനെതിരായ ഭീകര ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഏതെങ്കിലും ആരാധനാലയം നശിപ്പിക്കാൻ ലക്ഷ്യമിട്ടതായി സൂചനകളൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.  

തീയിടാൻ ശ്രമിച്ച കുറ്റത്തിന് 100,000 ഡോളറും ഭീഷണിക്കുറ്റത്തിന് 3,500 ഡോളറും ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ പ്രതീക്ഷിക്കുന്നതായിട്ടാണ് റിപ്പോർട്ട്. English Summary:
Indian student arrested in US for threatening family members. The 22-year-old student, Manoj Sai Lella, was arrested by Frisco police for arson and terroristic threats. The incident highlights the increasing incidents of violence among students.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157040