search

റേഷൻ പച്ചരി കഴുകിയപ്പോൾ നീല നിറം; വെള്ളത്തിന് ഇരുമ്പിന്റെ അംശം കൂടുതലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം

deltin33 Yesterday 11:46 views 669
  



മുണ്ടക്കയം∙ റേഷൻ കടയിൽ നിന്നു വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം. ഏന്തയാർ നിരപ്പേൽ ബിജു തോമസിന്റെ വീട്ടിൽ വാങ്ങിയ പച്ചരി കഴുകിയതോടെയാണു നീല നിറം ആകുന്നത്. അരി പൊടിഞ്ഞും പോയതോടെ ആദ്യം ബിജു റേഷൻ കടയിൽ പരാതി അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ അറിയിച്ചപ്പോൾ കഴുകുന്ന വെള്ളത്തിന് ഇരുമ്പിന്റെ അംശം കൂടുതലാണെങ്കിൽ അങ്ങനെയുണ്ടാകുമെന്നായിരുന്നു മറുപടി. എന്നാൽ വെള്ളം മാറി കഴുകിയപ്പോഴും നീല നിറം പ്രകടമായി.

ഇതോടെ സപ്ലൈ ഓഫിസിലും ഇദ്ദേഹം പരാതി നൽകി. ഇത്തരത്തിൽ റേഷൻ കടയിൽ നിന്നു പച്ചരി വാങ്ങിയ മറ്റുള്ളവർക്കും ഇതേ അവസ്ഥയാണോ എന്നത് ഉൾപ്പെടെ പരിശോധിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. English Summary:
Ration rice is showing a blue discoloration after washing, sparking concern and complaints. Authorities are investigating the quality of ration rice distributed in Mundakayam after a resident reported the issue to the food safety department and supply office.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069