അങ്കമാലി ∙ മലയാറ്റൂർ കാർണിവലിനോട് അനുബന്ധിച്ച് ഡിസംബർ 31 വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗത്തുനിന്ന് വരുന്നവർ അങ്കമാലി ടി.ബി ജംക്‌ഷൻ വഴി തുറവൂർ ചന്ദ്രപ്പുര, നടുവട്ടം ജംക്‌ഷൻ, നീലീശ്വരം കുടി എത്തി ചേരുക. കാലടി ഭാഗത്ത് നിന്നുള്ളവർ മേക്കാലടി, കൊറ്റമം വഴി എത്തുക. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്നവർ വല്ലം, കുറിച്ചിലക്കോട്, കോടനാട് പാലം താഴത്തെ പള്ളി വഴി എത്തിച്ചേരുക. കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ കീഴില്ലം ഷാപ്പുപടി, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് പാലം വഴിയും ഇടുക്കി, കോതമംഗലം ഭാഗത്തുനിന്ന് വരുന്നവർ കുറുപ്പംപടിയിൽ നിന്നും തിരിഞ്ഞ് കോടനാട് പാലം വഴിയും യാത്ര ചെയ്ത് എത്തിച്ചേരുക.
അവിടെ നിന്നും തിരിച്ച് അങ്കമാലി ഭാഗത്തേക്ക് പോകുന്നവർ യൂക്കാലി ജംക്‌ഷനിൽ നിന്നും ഇടതു തിരിഞ്ഞ് നടുവട്ടം ജംക്‌ഷനിൽ നിന്ന് വലതുഭാഗത്ത് കൂടെ ചന്ദ്രപ്പുര ജംക്‌ഷൻ, തുറവൂർ കൂടി അങ്കമാലി ഭാഗത്തേക്കും മറ്റ് സ്ഥലങ്ങളിലേക്കുള്ളവർ യൂക്കാലി ജംക്‌ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് നടുവട്ടം ജംക്‌ഷനിലെത്തി, ചന്ദ്രപ്പുര ജംക്‌ഷനിലൂടെ കൈപ്പട്ടൂർ, ചെമ്പിച്ചേരി റോഡിലൂടെ മറ്റൂർ ജംക്‌ഷൻ വഴിയും പോകേണ്ടതാണ്.
രാത്രി 11.45ന് ശേഷം കാൽനട യാത്രക്കാരെയും വാഹനങ്ങളെയും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടുന്നത് അല്ല. പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് കോതമംഗലം, പെരുമ്പാവൂർ, കോടനാട്, മൂവാറ്റുപുഴ, കുറുപ്പുംപടി, എന്നീ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ യൂക്കാലി മലയാറ്റൂർ കാർണിവലിൽ നിന്ന് നടുവട്ടം വഴി നീലീശ്വരം, കോടനാട് വല്ലം പാലം വഴി കയറി പോകേണ്ടതാണ്.
ഈ ദിവസങ്ങളിൽ മലയാറ്റൂരിലേക്കും തിരിച്ചും വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകം തയാറാക്കിയ പാർക്കിങ് സ്ഥലത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. പോസ്റ്റ് ഓഫിസ് ജംക്‌ഷൻ മുതൽ താഴത്തേപ്പള്ളി, കാടപ്പാറ, അടിവാരം, എന്നിങ്ങനെ പരിപാടി സ്ഥലം വരെയുള്ള റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. വലിയ വാഹനങ്ങൾ കോടനാട് പാലത്തിനിപ്പറുത്തേക്ക് പ്രവേശിക്കാൻ പാടില്ല.
കാലടി ജംക്‌ഷൻ, ചന്ദ്രപ്പുര, യൂക്കാലി ജംക്‌ഷൻ, കോടനാട് പാലം തുടങ്ങി മലയാറ്റൂർ വരെയുള്ള റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ട് കെട്ടുകയും, ആർസി ഉടമയ്ക്കതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. തിരക്കും അപകടങ്ങളും ഒഴിവാക്കാൻ അനാവശ്യ യാത്രകൾ ഒഴിവാക്കുക. സമീപവാസികളും വൺവേ സംവിധാനത്തോട് സഹകരിക്കുക. മുൻകൂർ അനുമതി വാങ്ങാത്ത പാസഞ്ചർ അല്ലാത്ത ട്രക്ക്, ടിപ്പർ മുതലായ വാഹനങ്ങൾ ഈ ദിവസങ്ങളിൽ ഈ വഴി ഉപയോഗിക്കാൻ പാടുള്ളതല്ല. English Summary:
Malayattoor Carnival traffic restrictions are in place to ensure smooth New Year celebrations. This impacts routes from Thrissur, Chalakudy, Angamaly, and other areas. Alternative routes are provided for those traveling to and from Malayattoor, with designated parking areas and strict regulations to prevent congestion and ensure safety. |