search

‘പോക്സോ’യിലെ പൊതുസേവകൻ ആര്?

Chikheang Yesterday 11:46 views 1058
  



ന്യൂഡൽഹി ∙ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കുറ്റങ്ങളിൽ (പോക്സോ കേസുകൾ) പ്രതിയാകുന്ന പൊതുസേവകർക്കു കടുത്തശിക്ഷ നൽകുന്ന വ്യവസ്ഥയിൽ നിന്ന് എംപിമാരും എംഎൽഎമാരും ഒഴിവാകുമോ? ഈ നിയമപ്രശ്നമാണ് ഉന്നാവ് കേസിൽ സുപ്രീം കോടതി പരിഗണിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗർ ശിക്ഷയിളവ് കിട്ടാൻ പിടിവള്ളിയാക്കുന്നത് പോക്സോ നിയമമനുസരിച്ചുള്ള ‘പൊതുസേവകരു’ടെ ഗണത്തിൽ താൻ പെടില്ല എന്ന വാദമാണ്.  

  • Also Read സേനകൾക്ക് കൂടുതൽ ബലം; 79,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി   


പോക്സോ നിയമം 5സി പോക്സോ

പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നടത്തുന്ന ഗൗരവസ്വഭാവമുള്ള ലൈംഗിക അതിക്രമം 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കുറ്റമാണ്. നിയമത്തിലെ 5(സി) പ്രകാരം, പൊതുസേവകനായ ഒരാൾ ഈ കുറ്റകൃത്യം ചെയ്താൻ ജീവപര്യന്തമോ മരണശിക്ഷയോ വരെ ലഭിക്കാം. എന്നാൽ, പൊതുസേവകൻ എന്നതിനു വ്യക്തമായ നിർവചനം നിയമത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു ഡൽഹി ഹൈക്കോടതി മുൻ എംഎൽഎ ആയ സെൻഗറിനു ജാമ്യം അനുവദിച്ചത്.

കോടതിക്ക് തെറ്റി: സിബിഐ

സെൻഗറിനെ പൊതുസേവകനായി പരിഗണിക്കാൻ കഴിയില്ലെന്നു വിലയിരുത്തിയ ഹൈക്കോടതിക്കു തെറ്റു പറ്റിയെന്നാണ് സിബിഐ വാദിച്ചത്. ‘പോക്സോ’ നിയമത്തിൽ പൊതുസേവകൻ എന്നതിനു കൃത്യമായ നിർവചനമില്ല. എന്നാൽ, കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശാല അർഥത്തിൽ കാണേണ്ടതാണ്. കുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആധിപത്യ സ്വഭാവമുള്ളവരെയും പൊതുസേവകനായി പരിഗണിക്കണം– സിബിഐ പറഞ്ഞു.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വ്യാഖ്യാനം തെറ്റെന്ന് സെൻഗർ

പോക്സോയിലെ പൊതുസേവകന്റെ നിർവചനത്തിൽ എംഎൽഎയെ പരിഗണിക്കാനാകില്ലെന്നാണ് സെൻഗറിനു വേണ്ടി ഹാജരായ സിദ്ധാർഥ് ദാവെയും എൻ.ഹരിഹരനും വാദിച്ചത്. പൊതുസേവകൻ എന്നതിനു വ്യക്തമായ നിർവചനം ഇല്ലാതിരിക്കെ, മറ്റു നിയമത്തിലെ നിർവചനം ഉപയോഗിച്ചുള്ള വ്യാഖ്യാനം അനുവദിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.

ഒഴിവാക്കാനാവില്ലെന്ന് കോടതി

പോക്സോ നിയമത്തിൽ പറഞ്ഞിരിക്കുന്ന പൊതുസേവകൻ എന്നതിനു കൂടുതൽ വിശദമായ പരിശോധനയും തീരുമാനവും ആവശ്യമാണെന്നു കോടതി പറഞ്ഞു.  English Summary:
The Unnao Case: A Legal Battle Over the Definition of \“Public Servant\“
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160663