search

നവകേരള പഠനം: ഉത്തരം തേടി 4 ചോദ്യം; രാഷ്ട്രീയം വേണ്ട

Chikheang Yesterday 11:46 views 127
  



തിരുവനന്തപുരം ∙ പുതുവത്സരദിനം മുതൽ നവകേരള പഠനപരിപാടിയുമായി സർക്കാരിന്റെ വൊളന്റിയർ സ്ക്വാഡ് വീടുകളിലെത്തുന്നത് പിണറായി സർക്കാരിന്റെ ഒൻപതര വർഷത്തെ വികസന–ക്ഷേമ നേട്ടങ്ങൾ വിവരിക്കുന്ന 8 പേജ് ലഘുലേഖയുമായി.

  • Also Read കെഎസ്ആർടിസി ബസ് യാത്രികന്റെ മരണം: പരാതിയില്ലെന്ന് ഭാര്യ, നാരായണൻ വഴിയിൽ ഇറങ്ങിയത് സ്വമേധയാ   


സർവേയിൽ 4 ചോദ്യങ്ങൾക്ക് ഉത്തരം തേടും. കേരളത്തിന്റെ ഭാവിവികസനത്തിനുള്ള നിർദേശങ്ങൾ എന്തെല്ലാം, നടപ്പാക്കിവരുന്ന വികസനപദ്ധതികളിൽ എന്തെല്ലാം മാറ്റം വേണം, എന്തെല്ലാം പുതിയ ക്ഷേമപദ്ധതികൾ വേണം, നിലവിലെ ക്ഷേമപദ്ധതികളിൽ മാറ്റങ്ങൾ നിർദേശിക്കാനുണ്ടോ എന്നിവയാണു ചോദ്യങ്ങൾ.

സർവേയല്ല, വികസന–ക്ഷേമ പഠനപരിപാടിയാണു നടത്തുന്നതെന്നാണു സർക്കാർ വ്യക്തമാക്കുന്നത്. 4 വിഷയങ്ങളിൽ ‘ഫീഡ്ബാക്ക്’ എടുക്കുന്നതല്ലാതെ, ജനങ്ങളുമായി തർക്കത്തിനോ രാഷ്ട്രീയവിശദീകരണത്തിനോ നിൽക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പഞ്ചായത്ത് വാർഡിൽ 2 പേർ വീതമുള്ള 2 സ്ക്വാഡ് ഉണ്ടാകും. ഒരു സ്ക്വാഡ് 200 വീടു വരെ കയറണം. നഗരസഭാ വാർഡിൽ സ്ക്വാഡിന്റെ എണ്ണം കൂടും. വീടുകയറി വിവരം ശേഖരിക്കുന്നതിനു പുറമേ ഓട്ടോ സ്റ്റാൻഡ്, പാടശേഖരസമിതി, കുടുംബശ്രീ യൂണിറ്റ് എന്നിങ്ങനെ പൊതുകൂട്ടായ്മകളുമായും ബന്ധപ്പെടണം. ഒരു പഞ്ചായത്തിൽ 10 കൂട്ടായ്മകളെയാണു കാണേണ്ടത്.

വൊളന്റിയർമാർക്കു തിരിച്ചറിയൽ കാർഡ് ഉണ്ടാകും. പഠനം തീരുമ്പോൾ മുഖ്യമന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റും നൽകും. ഒരു മാസമാണു ഗൃഹസന്ദർശന കാലാവധി. 85,000 സ്ക്വാഡ് അംഗങ്ങളെ പ്രതീക്ഷിക്കുന്ന പരിപാടിക്കുള്ള പരിശീലനം ഞായറാഴ്ച ആരംഭിച്ചു.

പഠനം ഇങ്ങനെ

വൊളന്റിയർ ഒരു വീട്ടിലെത്തുമ്പോൾ മൊബൈൽ ആപ്ലിക്കേഷനിൽ വീടിന്റെ ലൊക്കേഷൻ രേഖപ്പെടുത്തും. 4 വിഷയങ്ങളിൽ വീട്ടിലുള്ളവരുടെ അഭിപ്രായം നോട്ട്ബുക്കിൽ കുറിക്കും. പ്രായം, സാമൂഹികവർഗം എന്നിങ്ങനെ തരംതിരിച്ചു രേഖപ്പെടുത്തുന്ന വിവരങ്ങൾ ദിവസവും ആപ്പിൽ ചേർക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐഎംജി) സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സെന്ററിൽ വിവരങ്ങൾ ക്രോഡീകരിക്കും.  

ഭാവികേരളത്തിന്റെ നയരൂപീകരണത്തിനായാണു വിവരശേഖരണമെങ്കിലും ഇടതുമുന്നണിക്കു പ്രകടനപത്രികയുൾപ്പെടെ തയാറാക്കാനും ഉപകരിക്കും. അന്തിമ റിപ്പോർട്ട് പൊതുരേഖയായി പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. English Summary:
Nava Kerala Study: What to Expect When Government Volunteers Visit Your Home
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160708