search

മനസ്സിൽ നിന്നു മായില്ല, ‘മയിൽവാഹന’ ഡ്രൈവറുടെ ആ ഇടപെടൽ! ബസിനു മുന്നിലൂടെ ഓടിയ കുട്ടിക്ക് അദ്ഭുത രക്ഷപ്പെടൽ

cy520520 Yesterday 11:46 views 385
  



കൂറ്റനാട് ∙ വേഗത്തിൽ വന്ന ബസിന്റെ മുന്നിലൂടെ അപ്രതീക്ഷിതമായി ഏഴുവയസ്സുകാരൻ ഓടുന്നു, കണ്ടുനിന്നവരെല്ലാം ഒരു നിമിഷത്തേക്കു സ്തബ്ധരായപ്പോൾ ബസിന്റെ ഡ്രൈവർ അവസരത്തിനൊത്ത് ഉയർന്നു. മനസ്സാന്നിധ്യം കൈവെടിയാതെ പൊടുന്നനെ ബസ് നിർത്തിയതോടെ ഒരു പോറൽ പോലും സംഭവിക്കാതെ ആ കുഞ്ഞു ജീവൻ റോഡിന്റെ മറുവശത്ത് എത്തി. ഗുരുവായൂർ സ്വദേശി അനൂപാണ് വാവന്നൂർ സ്വദേശിയായ കുട്ടിയുടെ രക്ഷകനായത്.  

കഴിഞ്ഞദിവസം വാവന്നൂരിൽ പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം. മറുവശത്തുള്ള രക്ഷിതാക്കളെ കണ്ടതോടെ കുട്ടി പെട്ടെന്ന് റോഡിനു കുറുകെ ഓടുകയായിരുന്നു. ഈ സമയത്താണ് പാലക്കാട് – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘മയിൽവാഹനം’ ബസ് അതുവഴി വന്നതും കുട്ടി ബസിന്റെ മുന്നിലായി പെട്ടതും. സമയോചിത ഇടപെടലിലൂടെ ഡ്രൈവർ ബസ് നിർത്തി. ബസിന്റെ മുന്നിലൂടെ കുട്ടി ഓടിവരുന്ന ദൃശ്യങ്ങൾ ബസിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. English Summary:
Bus driver saves child from a potential accident in Kerala. The quick thinking of the driver averted a major tragedy and has been praised by many. This incident highlights the importance of road safety and responsible driving.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156576