search

നാട് കൈകോർത്താൽ ഹുസൈന് നിവർന്നുനിൽക്കാം, കിടപ്പാടം സംരക്ഷിക്കാം

cy520520 Yesterday 11:46 views 602
  



അമ്പലപ്പുഴ ∙ നിവർന്നു നടന്ന് ജോലി ചെയ്തു കുടുംബത്തിലെ പ്രതിസന്ധികളെ മറികടക്കാൻ അമ്പലപ്പുഴ കോമന പാലയ്ക്കൽ വീട്ടിൽ എം.ഹുസൈനു (24) സുമനസ്സുകളുടെ സഹായം വേണം. ബികോ‌ം പാസായ ഹുസൈൻ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും നിയമനം കിട്ടിയില്ല.  രണ്ടാമതും സിവിൽ പൊലീസ് ഓഫിസർ പരീക്ഷ എഴുതി വിജയിച്ചെങ്കിലും ഇതിനിടെ സെറിബെല്ലത്തിൽ മുഴ വന്നു നിവർന്നു നിൽക്കാനുള്ള ശേഷി നഷ്ടപ്പെട്ടതോടെ കായിക പരീക്ഷയ്ക്കു പോകാൻ കഴിയാതെയായി. രോഗത്തിനിടയിലും ആലപ്പുഴ ജില്ലയുടെ എൽഡി ക്ലാർക്ക് പരീക്ഷ എഴുതി സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഹുസൈൻ ഇടം നേടി.  

നിയമനം താമസിക്കുന്നതിനാൽ ജോലി കിട്ടുമോ എന്ന ആശങ്കയിലാണു യുവാവ്. മുഹമ്മദ്കുഞ്ഞിന്റെയും ഷൈനജയുടെയും മൂത്തമകനായ ഹുസൈനു 2024 സെപ്റ്റംബറിലാണു രോഗലക്ഷണം കണ്ടുതുടങ്ങിയത്. തുടർച്ചയായി ഛർദിയും പിന്നീട് നിവർന്നുനിൽക്കാനും കഴിയാതെയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സെറിബെല്ലത്തിലെ മുഴയ്ക്കു പുറമേ തലച്ചോറിനു താഴെയും മുഴ കണ്ടെത്തി. തലച്ചോറിൽ രക്തസ്രാവം വന്നതിനെ തുടർന്നു റേഡിയേഷൻ നടത്തി. ശരീരത്തിന്റെ ഇടതു ഭാഗ‌ത്തു ചലനശേഷി കുറഞ്ഞു.

മുഹമ്മദ്കുഞ്ഞ് തയ്യൽ തൊഴിലാളിയാണ്. മാതാവ് സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു. രക്തത്തിൽ പ്ലേറ്റ്ലറ്റിന്റെ അളവു കുറഞ്ഞതോടെ ഷൈനജയും ചികിത്സയിലാണ്. ഇതോടെ ജോലിക്കു പോകാൻ കഴിയാതായി. ഹുസൈനും മാതാവിനും മരുന്നിനും ചികിത്സയ്ക്കുമായി മാസം 30000 രൂപയ്ക്ക് മേൽ ചെലവു വരും. ഇതോടെ 8 ലക്ഷം രൂപയിലേറെ ബാധ്യതയുമായി. ഇതിനിടെ കിടപ്പാടം വാങ്ങാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു എടുത്ത 5 ലക്ഷം രൂപ വായ്പയുടെ തവണകൾ കുടിശികയായി. സ്ഥാപനം അധികാരികൾ ജപ്തിക്കു നോട്ടിസും അയച്ചു.

ഇന്ന് കുടിശിക അടച്ചില്ലെങ്കിൽ കിടപ്പാടവും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്. വീടിനുള്ളിലെ ശുചിമുറിയിലേക്കു പോകാൻ മാതാപിതാക്കളുടെ സഹായം ഇല്ലാതെ ഹുസൈനു കട്ടിലിൽനിന്ന് ഇറങ്ങാൻ കഴിയില്ല. മുഹമ്മദ്കുഞ്ഞിന്റെ വരുമാനത്തിൽ മാത്രം ഹുസൈന്റെയും മാതാവിന്റെയും ചികിത്സ തുടരാനാകില്ല. സാധാരണ ജീവിതത്തിലേക്കു തി‌രികെ വരാൻ ആഗ്രഹിക്കുന്ന ഹുസൈനെ സഹായിക്കുന്നതിനായി ഹുസൈന്റെ പേരിൽ ഫെഡറൽ ബാങ്ക് അമ്പലപ്പുഴ ശാഖയിൽ 99980104667725 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്‌ കോഡ്: എഫ്ഡിആർഎൽ 0001148. ഫോൺ: 9048397022. English Summary:
Husain needs medical help to overcome financial difficulties and return to his normal life. Diagnosed with a cerebellum tumor, Husain requires assistance with his medical expenses and daily living. The family is facing a severe financial crisis and seeks support to cover medical bills and prevent the loss of their home.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510