search

പോക്സോ കേസ്: പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ

deltin33 Yesterday 11:47 views 184
  



കോഴിക്കോട് ∙ പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോഴിക്കോട് അതിവേഗ പോക്സോ കോടതി. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെ (66) ആണ് കോടതി ശിക്ഷിച്ചത്. 14 വയസ്സുള്ള വിദ്യാർഥിനിയെ ബന്ധു കൂടിയായ പ്രതി 2022 ഓഗസ്റ്റിൽ ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വച്ചും തൃശൂരിൽ ഉള്ള പ്രതിയുടെ വീട്ടിൽ വച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു.  

തുടർന്ന് വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീരാഗ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. English Summary:
POCSO case Kozhikode results in a 20-year sentence for the accused. The Kozhikode fast-track court delivered the verdict, finding the accused guilty of sexually abusing a 14-year-old girl.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470495