ചെന്നൈ ∙ യാത്രക്കാർക്കുള്ള പുതുവത്സര സമ്മാനമായി ഗുരുവായൂർ എക്സ്പ്രസ് (16127), മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16159), കൊല്ലം എക്സ്പ്രസ് (16102) ട്രെയിനുകൾ ജനുവരി 1 മുതൽ കൂടുതൽ വേഗത്തിലോടും. ഇവയടക്കം ചെന്നൈയിൽ നിന്നുള്ള 22 ട്രെയിനുകളുടെ വേഗം വർധിപ്പിച്ചതോടെ യാത്രാ സമയത്തിൽ 5–85 മിനിറ്റ് കുറവുണ്ടാകുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. പുതുക്കിയ സമയക്രമം 1ന് നിലവിൽ വരും.
വൈകിട്ട് 4നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിനിനാണ് ഏറ്റവും കൂടുതൽ സമയ വ്യത്യാസമുള്ളത്. രാവിലെ 7.30നു താംബരത്തെത്തിയിരുന്ന ട്രെയിൻ 1 മുതൽ 6.05ന് എത്തും.രാത്രി 10.20ന് എഗ്‌മൂറിൽ നിന്നു പുറപ്പെട്ടിരുന്ന ഗുരുവായൂർ എക്സ്പ്രസ് ഇനി മുതൽ 10.40നു പുറപ്പെടും. ഗുരുവായൂരിൽ എത്തിച്ചേരുന്ന സമയത്തിൽ വ്യത്യാസമില്ല. എഗ്‌മൂറിൽ നിന്നു രാത്രി 8.45നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് 9.05നു പുറപ്പെടും.
English Summary:
Chennai train speed has increased for several express trains. The new updated schedule will be active from tomorrow, reducing travel time significantly. Passengers can now expect faster journeys on routes including Guruvayur, Mangalore, and Kollam. |
|