search

എസ്ഐടിയിൽ സിപിഎം ബന്ധമുള്ള രണ്ട് സിഐമാർ; അന്വേഷണ വിവരങ്ങൾ ചോർത്താൻ നീക്കം: വി.ഡി.സതീശൻ

cy520520 Yesterday 11:47 views 944
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ (എസ്ഐടി) സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം അട്ടിമറിക്കാനാണ് ഈ നീക്കമെന്നും പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്ഐടിയെ നിർവീര്യമാക്കാനുള്ള നീക്കത്തിൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • Also Read സുപ്രധാന കേസുകളിലെ ഹർജികൾക്ക് ഭരണഘടനാ ബെഞ്ചുകൾ: മുൻഗണന നൽകുമെന്ന് ചീഫ് ജസ്റ്റിസ്   


സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ കൂട്ടിച്ചേർത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. അന്വേഷണ വിവരങ്ങൾ ചോർത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും വി.ഡി.സതീശൻ ആരോപിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എസ്ഐടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് മുൻപും വി.ഡി.സതീശൻ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. English Summary:
Sabarimala gold plating case: V.D. Satheesan raised concerns over the inclusion of two CPM-linked Civil Police Officers in the SIT probing the Sabarimala gold plating case, alleging it aims to derail the investigation. He has accused senior IPS officers and a top Crime Branch official of being behind this move.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156693