search

വെള്ള, നീല കാർഡുകാർക്ക് ജനുവരിയിൽ അധിക അരിയില്ല

deltin33 Yesterday 11:47 views 1020
  



ആലപ്പുഴ∙ സംസ്ഥാനത്തു മുൻഗണനേതര വിഭാഗത്തിലെ വെള്ള (എൻപിഎൻഎസ്), നീല (എൻപിഎസ്) കാർഡ് ഉടമകൾക്കു ജനുവരിയിൽ റേഷൻ അധിക വിഹിതം ലഭിക്കില്ല. വെള്ള കാർഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടിച്ചേർത്ത് 10 കിലോഗ്രാം അരി നൽകിയിരുന്നു. ഇത്തവണ രണ്ടു കിലോഗ്രാം അരി മാത്രമാണു ലഭിക്കുക.  

  • Also Read നിയമസഭാ സമ്മേളനം 20 മുതൽ; ബജറ്റ് 29ന്   


നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം വീതം അരി ജനുവരിയിൽ ലഭിക്കും. കഴിഞ്ഞ മാസം ഇതിനുപുറമെ അധിക വിഹിതമായി 5 കിലോഗ്രാം അരി കൂടി അനുവദിച്ചിരുന്നു.

ഓണക്കാലത്തു പോലും അനുവദിക്കാത്ത അധികവിഹിതം ഡിസംബറിൽ അനുവദിച്ചതു തദ്ദേശ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ജനുവരിയിൽ അധിക വിഹിതം ഒഴിവാക്കിയതോടെ തിരഞ്ഞെടുപ്പു കാലത്തു മാത്രം അധിക അരി അനുവദിച്ചെന്ന ആരോപണം വീണ്ടും ഉയരുന്നുണ്ട്. വെള്ള, നീല കാർഡുകാർക്ക് അധിക അരി ഇല്ലാതാകുന്നതോടെ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നും വേതനം കുറയുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്നലെ വരെയായിരുന്നു ഡിസംബറിലെ റേഷൻ വിതരണം. ഇന്നും മന്നം ജയന്തിയായ നാളെയും റേഷൻകടകൾക്ക് അവധിയാണ്. 3ന് ജനുവരിയിലെ വിതരണം തുടങ്ങും.

മഞ്ഞ (എഎവൈ) കാർഡിന് 30 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ഒരു കിലോഗ്രാം പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും. പിങ്ക് (പിഎച്ച്എച്ച്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.

ആട്ട രണ്ടു കിലോഗ്രാം വരെ



∙ ജനുവരിയിലെ റേഷൻ വിഹിതത്തിൽ നീല (എൻപിഎസ്), വെള്ള (എൻപിഎൻഎസ്), ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള എൻപിഐ കാർഡ് എന്നിവയ്ക്കുള്ള റേഷൻ വിഹിതത്തിൽ ആട്ട ഉൾപ്പെടുത്തി. 2023 ഓഗസ്റ്റിനു ശേഷം മുൻഗണനേതര വിഭാഗത്തിന്റെ റേഷൻ വിഹിതത്തിൽ ആട്ട വിതരണം ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്.

നീല, വെള്ള കാർഡുകൾക്ക് അതതു താലൂക്കിലെ ലഭ്യത അനുസരിച്ച് കാർഡിന് ഒന്നു മുതൽ രണ്ടു കിലോഗ്രാം വരെ ആട്ട കിലോഗ്രാമിന് 17 രൂപയ്ക്കു നൽകും. എൻപിഐ കാർഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണു ലഭിക്കുക. 2023ലും ഇതേ അളവിലാണു റേഷൻ ആട്ട നൽകിയിരുന്നത്. English Summary:
No Additional Rice for White & Blue Ration Cards in January; Aatta Quota Reinstated
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470174