LHC0088 • 7 hour(s) ago • views 212
കൊല്ലം ∙ പുതുവർഷ പുലർച്ചെ കൊല്ലം അയത്തിൽ ജംക്ഷനിൽ ദേശീയപാത 66 ന്റെ സൈഡിൽ ഉറപ്പിച്ചിരുന്ന പാനൽ അടർന്നു വീണു. യാത്രക്കാർ രക്ഷപെട്ടത് തലനാഴിരയ്ക്ക്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. രാത്രി പാനൽ ഫിറ്റ് ചെയ്തതിനു ശേഷം ജോലിക്കാർ പോയതിനു പിന്നാലെയാണ് ഇത് അടർന്നു വീണത്.
സംഭവം നടക്കുമ്പോൾ റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന കുടുംബം രക്ഷപെട്ടത് തലനാഴിരയ്ക്കാണ്. പാനൽ അടർന്നു വീഴുന്നതിനു ഒരു മിനിറ്റ് മുമ്പാണ് സ്കൂട്ടറിലെത്തിയ ഈ കുടുംബം ഇവിടെനിന്ന് മാറിയതെന്ന് നാട്ടുകാർ പറഞ്ഞു. അവിടെ സ്ഥലത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വാഹനങ്ങൾ തടഞ്ഞ് മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതെ നോക്കിയത്. യാതൊരു സുരക്ഷിതത്വവും ഇല്ലാതെ മനുഷ്യന്റെ ജീവന് ഒരു വിലയും കൽപ്പിക്കാതെ നടത്തുന്ന ഈ നിർമ്മാണ പ്രവർത്തികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. English Summary:
Kollam highway panel collapse on National Highway 66 at Ayathil Junction saw a family have a narrow escape in the early hours of New Year\“s Day. The incident has triggered demands from locals to halt the construction, citing a blatant disregard for public safety. |
|