search

പോറ്റിയുമായുള്ള പടത്തിൽ പലർ ഒപ്പം; ചോദ്യം ചെയ്യണോ, വേണ്ടയോ?

deltin33 Yesterday 11:48 views 639
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കവർച്ചക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരുമിച്ചു നിൽക്കുന്നവരുടെ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാതെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).

  • Also Read സ്വർണക്കൊള്ള അന്വേഷണത്തിന് സർക്കാരിന്റെ ഇഷ്ടക്കാർ; എസ്ഐടി വെട്ടിൽ   


യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യണമെന്ന ശക്തമായ സമ്മർദം എസ്ഐടിക്കു മേലുണ്ട്. എന്നാൽ, അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ പോറ്റിയുമായി ചിത്രങ്ങളിൽ ഒരുമിച്ചുള്ള മുഖ്യമന്ത്രി അടക്കമുള്ളവരുടെ മൊഴി എടുക്കണമെന്ന ആവശ്യം ഉയരാമെന്നതാണ് എസ്ഐടിയെ കുഴപ്പിക്കുന്നത്.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ആന്റോ ആന്റണി എംപി, ഡിജിപി റാവാഡ ചന്ദ്രശേഖർ, എഡിജിപി എസ്.ശ്രീജിത്ത്, സിനിമാ താരങ്ങൾ തുടങ്ങിയവരുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളാണ് ഇതുവരെ പുറത്തായിട്ടുള്ളത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇൗ ചിത്രങ്ങൾ ഏതു സാഹചര്യത്തിലാണ് എടുത്തതെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്ഐടിക്കു മൊഴി നൽകിയിട്ടുണ്ടെന്നാണു സൂചന. സ്വർണക്കവർച്ചയുമായി ചിത്രത്തിലുള്ളവരെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ എസ്ഐടിക്കു ലഭിച്ചിട്ടുമില്ല. കടകംപള്ളിയെ ചോദ്യം ചെയ്തത് ചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.

കടകംപള്ളിയുടെ വിദേശയാത്രകൾ പരിശോധിക്കുന്നു


മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ 15 വിദേശയാത്രകൾ നടത്തിയതായി എസ്ഐടി കണ്ടെത്തി. യുഎഇ, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യുഎസ്, സ്പെയിൻ, കസഖ്സ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കായിരുന്നു യാത്രകൾ. ഇതിൽ 10 യാത്രകൾ ഒൗദ്യോഗികമായിരുന്നു. 5 തവണ യുഎഇ സന്ദർശിച്ചു.  

വിദേശയാത്രകളുടെ ലക്ഷ്യങ്ങളെക്കുറിച്ചും ആരെല്ലാമായി കൂടിക്കാഴ്ച നടത്തി എന്നതിനെക്കുറിച്ചും വിശദ പരിശോധന നടത്തുന്നുണ്ട്. 2017 നവംബറിനും 2019 ഒക്ടോബറിനും ഇടയിലായിരുന്നു യാത്രകൾ. മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയതും കടകംപള്ളി സുരേന്ദ്രനായിരുന്നു. English Summary:
Sabarimala Gold Theft: Photos with CM, Adoor Prakash Put SIT in a Bind
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470111