search

സ്വർണക്കൊള്ള അന്വേഷണത്തിന് സർക്കാരിന്റെ ഇഷ്ടക്കാർ; എസ്ഐടി വെട്ടിൽ

Chikheang 9 hour(s) ago views 660
  



തിരുവനന്തപുരം∙ ക്രൈംബ്രാഞ്ചിൽ നിർണായക ‘സീറ്റിൽ’ ഇരിക്കുന്ന സംഘടനാ നേതാവ് തയാറാക്കിയ പട്ടിക പരിശോധനയില്ലാതെ ഹൈക്കോടതിക്കു നേരിട്ടു നൽകിയ ശബരിമല പ്രത്യേക അന്വേഷണസംഘം (എസ്ഐടി) വെട്ടിലായി. അന്വേഷണസംഘം വിപുലീകരിക്കുന്നതിനായി എസ്ഐടി മേധാവി എച്ച്.വെങ്കിടേഷ് ഹൈക്കോടതിയിൽ നൽകിയ രണ്ട് ഇൻസ്പെക്ടർമാരുടെ പട്ടിക തയാറാക്കി നൽകിയത് ഇൗ സംഘടനാ നേതാവാണ്.

  • Also Read പോറ്റിയുമായുള്ള പടത്തിൽ പലർ ഒപ്പം; ചോദ്യം ചെയ്യണോ, വേണ്ടയോ?   


നേരത്തേ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ സർവീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ നേതാവിനെതിരെയാണ് ആഭ്യന്തരവകുപ്പിൽ തന്നെ വിമർശനമുയർന്നത്.

പട്ടികയിലൊരാൾ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റാണ്. സൈനികനെ സ്റ്റേഷനിൽ കൊണ്ടുവന്ന് മർദിച്ച കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് രണ്ടാമത്തെയാൾ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ വിമർശനം ഉന്നയിച്ചതോടെ രണ്ടു ഉദ്യോഗസ്ഥരുടെയും നിയമനം എഡിജിപി തടഞ്ഞിരിക്കുകയാണ്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേസന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് സർക്കാർ പറയുമ്പോഴും നിർണായക പദവികളിൽ നിയമിക്കപ്പെട്ടിട്ടുള്ള സംഘടനാ നേതാക്കൾ വഴി അന്വേഷണത്തിൽ ഇടപെടുന്നുവെന്ന വിവരവും ഇതോടെ പുറത്തുവന്നു. പ്രതിപക്ഷ നേതാക്കളെക്കൂടി കേസിൽപെടുത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള നീക്കമാണ് സംഘടനാ നേതാക്കളെ ഉപയോഗിച്ചു ചെയ്യുന്നത് എന്നാണ് വിമർശനം.

ദേവസ്വം ബന്ധം മാത്രം അന്വേഷിച്ച് എസ്ഐടി

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ രാഷ്ട്രീയത്തിലെയും പൊലീസിലെയും പല പ്രമുഖരിലേക്കും ഇതുവരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ) നീങ്ങിയിട്ടില്ല. ശബരിമലയുമായും ദേവസ്വം ബോർഡുമായും ബന്ധമുള്ളവരിലേക്കു മാത്രം അന്വേഷണം വ്യാപിപ്പിച്ചാൽ മതിയെന്നാണു സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് അറിയുന്നത്.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺ വിളികൾ പരിശോധിച്ചപ്പോൾ നിലവിലെ പ്രതികൾക്കു പുറമേ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ഇയാൾ അടുപ്പം സൂക്ഷിച്ചിരുന്നെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിരുന്നു. ഇതെക്കുറിച്ച് അന്വേഷണ സംഘം കൂടുതൽ വിവരം തേടിയിട്ടില്ല.  

പ്രമുഖ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘടനകൾ നടത്തിയ സേവനപ്രവർത്തനങ്ങളിലും ഉണ്ണിക്കൃഷ്ണൻ പോറ്റി സജീവമായി പങ്കെടുത്തിരുന്നു. പൊലീസ് സംഘടനയുടെ നേതാക്കളിലൊരാളുമായും ഉണ്ണിക്കൃഷ്ണൻ പോറ്റി ബന്ധം പുലർത്തിയിരുന്നതായി എസ്ഐടിക്ക് മൊഴി ലഭിച്ചിരുന്നു. English Summary:
Sabarimala Gold Robbery: Political Meddling Puts SIT Investigation in a Bind
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160589