search

രാജ്യം എല്ലാവരുടേതുമാണ്; എല്ലാവരെയും ഉൾക്കൊള്ളണം: ആർഎസ്എസ് മേധാവി

Chikheang 4 hour(s) ago views 995
  



ന്യൂഡൽഹി ∙ രാജ്യം എല്ലാവരുടേതുമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജാതി, ഭാഷ, സമ്പത്ത്, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തരുത്. എല്ലാവരെയും സ്വന്തമെന്നു കരുതി ഉൾക്കൊള്ളണം, ഛത്തീസ്ഗഡിലെ റായ്പുരിൽ ഹിന്ദു സമ്മേളനത്തിൽ ഭാഗവത് പറഞ്ഞു.  

  • Also Read യുക്രെയ്‌‌ന്റെ ഡ്രോൺ ആക്രമണത്തിന് തെളിവ് നൽകും: റഷ്യ; പ്രതികരണം റഷ്യൻ വാദം യുഎസ് ഇന്റലിജൻസ് തള്ളിയതിനു പിന്നാലെ   


വംശീയാധിക്ഷേപം നേരിട്ടു ക്രൂരമർദനത്തിനിരയായി വിദ്യാർഥിയായ എയ്ഞ്ചൽ ചക്മ (24) കൊല്ലപ്പെട്ട സംഭവത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധമുയരുന്നതിനിടെയാണു ആർഎസ്എസ് മേധാവിയുടെ വാക്കുകൾ. ചൈനക്കാരനെന്നാരോപിച്ചാണ് ആറംഗസംഘം ത്രിപുരയിൽ ബിഎസ്എഫ് ജവാന്റെ മകനെ മർദിച്ചു കൊന്നത്.

വിഭാഗീയത മാറ്റിവച്ച് എല്ലാവരെയും തുല്യരായി കാണുകയെന്നതാണ് ഐക്യത്തിലേക്കുള്ള ആദ്യചുവട്. ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, കുളങ്ങൾ, കിണറുകൾ എന്നിവയെല്ലാം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നിടണം. മതചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും വിലക്കുകൾ പാടില്ല. പരസ്പര ഇടപഴകലുകൾ ഐക്യത്തിനു വഴിതെളിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഹൻ ഭാഗവതിന്റെ പ്രഭാഷണങ്ങൾ നടത്തുന്നത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
“Country Belongs to Everyone,“ Declares RSS Chief Mohan Bhagwat in Raipur
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160418