ടൊറന്റോ ∙ കാനഡയിലെ കാൽഗറിയിൽ ഇന്ത്യക്കാരൻ ഡ്രൈവർ കാറിൽ കയറ്റിയത് 2 പേരെ, ഇറക്കിയത് 3 പേരെ! കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഡ്രൈവറായ ഹർദീപ് സിങ്ങിന് ടാക്സി ആവശ്യപ്പെട്ടുകൊണ്ട് ഒരു യുവാവിന്റെ ഫോൺ കോൾ എത്തി. ഗർഭിണിയായ ജീവിതപങ്കാളിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ.
- Also Read യെമനിലെ എസ്ടിസി സേനയുടെ ക്യാംപിൽ ആക്രമണം നടത്തി സൗദി; 7 പേർ കൊല്ലപ്പെട്ടു, ഇരുപതിലേറെ പേർക്ക് പരുക്ക്
ആംബുലൻസിനു വേണ്ടി കാത്തുനിൽക്കാൻ സമയം ഇല്ലാത്തതിനാൽ മോശം കാലാവസ്ഥ അവഗണിച്ച് ഹർദീപ് പാഞ്ഞെത്തി. ആശുപത്രിയിലേക്കുള്ള അരമണിക്കൂർ യാത്രയിൽ ഹർദീപ് കേട്ടതു യുവതിയുടെ കരച്ചിൽ മാത്രം. ഒടുവിൽ യുവതി വാഹനത്തിനുള്ളിൽ പ്രസവിച്ചു. ഏതായാലും ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചപ്പോൾ ഹർദീപ് ട്രിപ്പിൾ ഹാപ്പി. English Summary:
Toronto: Indian Taxi Driver in Calgary Helps Woman Give Birth in His Car |
|