search

‘ജുഡീഷ്യൽ പരിശോധന ആവശ്യം’: മമത – ഇ.ഡി പോരിൽ ഇടപെട്ട് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി

cy520520 The day before yesterday 11:49 views 575
  



ന്യൂഡൽഹി ∙ ഐപാക്കിന്റെ ഓഫിസുകളിലെ ഇ.ഡി റെയ്ഡുകളുമായി ബന്ധപ്പെട്ട കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും സർക്കാരിനും തിരിച്ചടി. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ സർക്കാരിന്റെ നടപടികൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും വിപുൽ പഞ്ചോളിയും ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.  

  • Also Read ബംഗാളിലെ ഇ‌ടതു നേതാവ് സമീർ പുതതുണ്ട അന്തരിച്ചു   


ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് ഫയൽ ചെയ്ത എഫ്ഐആറുകളിലെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ജനുവരി8 ലെ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും വിശദമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ നിയമവാഴ്ച ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.  

  • Also Read ഇന്ത്യയുടെ എസ് 400 മിസൈൽ കരാറിൽ അതൃപ്തിയുമായി യുഎസ്; സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാൻ നീക്കങ്ങളുമായി രാജ്യങ്ങൾ   


മമത ബാനർജിക്കെതിരെയും ബംഗാൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജിയിൽ സർക്കാരിന്റെ പ്രതികരണവും കോടതി തേടി. കഴിഞ്ഞ ആഴ്ച കൽക്കരി കള്ളക്കടത്ത് പണമിടപാട് കേസിൽ കൊൽക്കത്തയിലെ ഐപാക്കിലെ ഓഫിസിൽ ഇ.ഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. മുഖ്യമന്ത്രി മമത ബാനർജി മുതിർന്ന പാർട്ടി നേതാക്കളോടൊപ്പം ഇ.ഡി ഉദ്യോഗസ്ഥരെ നേരിട്ടെന്നും, പരിശോധനയ്ക്കിടെ ചില രേഖകൾ മുഖ്യമന്ത്രി മാറ്റിയെന്നും ഇത് അന്വേഷണത്തെ തടസപ്പെടുത്തിയെന്നുമാണ് ഇ.ഡി കോടതിയിൽ വാദിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ രഹസ്യമായ രാഷ്ട്രീയ വിവരങ്ങൾ ലഭിക്കാനുള്ള നിയമവിരുദ്ധമായ ശ്രമമാണ് ഇ.ഡി റെയ്ഡ് എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മറുവാദം.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Supreme Court Stays Bengal Government Actions Against ED Officials: The Supreme Court has stayed the Bengal government\“s actions against ED officials in connection with the I-PAC raid case, highlighting the need for detailed judicial review.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157073