search

മഡിയൻ കൂലോം ക്ഷേത്രം: പാട്ടുത്സവത്തിൽ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് ജമാഅത്ത് ഭാരവാഹികൾ

Chikheang Yesterday 11:50 views 107
  



കാഞ്ഞങ്ങാട്∙ നൂറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച ‘സൗഹൃദം’ കണ്ണി മുറിയാതെ കാത്ത് പുതുതലമുറയും. മഡിയൻ കൂലോം ക്ഷേത്രവും അതിഞ്ഞാൽ ജുമാ മസ്ജിദും തമ്മിലുള്ള സൗഹൃദമാണ് ഇന്നും തുടരുന്നത്. മഡിയൻ കൂലോം പാട്ടുത്സവ ചടങ്ങിലേക്ക് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികൾ സാഹോദര്യത്തിന്റെ മഹത്തായ സന്ദേശവുമായി എത്തി. പിന്നാലെ മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികളും ക്ഷേത്ര സന്ദർശനത്തിനെത്തി.

ചൊവ്വാഴ്ച വൈകിട്ട് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള തെയ്യം വരവിന് ശേഷമുള്ള ഇടവേളയിലാണ് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികളും മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികളും ക്ഷേത്രത്തിൽ സൗഹൃദ സന്ദർശനം നടത്തിയത്. ഉമർ സമർഖന്തും ക്ഷേത്രപാലകനും തമ്മിലുള്ള 700 വർഷത്തിനപ്പുറമുള്ള സൗഹൃദ ബന്ധത്തിന്റെ സ്മരണ പുതുക്കിയാണ് അതിഞ്ഞാൽ ജമാഅത്ത് ഭാരവാഹികളും വിശ്വാസികളും ആദ്യം ക്ഷേത്ര സന്നിധിയിൽ എത്തിയത്. പിന്നാലെ മാണിക്കോത്ത് ജമാഅത്ത് ഭാരവാഹികളും എത്തി.

ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന ഇരു ജമാഅത്ത് ഭാരവാഹികളെയും വിശ്വാസികളെയും ക്ഷേത്ര ഭാരവാഹികളും നവീകരണ കമ്മിറ്റി അംഗങ്ങളും ഭക്തരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തികളെ കുറിച്ചും പാട്ടുത്സവത്തെക്കുറിച്ചും ഇരു സംഘങ്ങളും ചോദിച്ച് മനസ്സിലാക്കി. പുതു തലമുറയ്ക്ക്‌ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു നൽകാൻ കൂട്ടായി നേതൃത്വം നൽകാനും ഒന്നിച്ചു പ്രവർത്തിക്കാനും സൗഹൃദ സംഭാഷണ യോഗത്തിൽ തീരുമാനമെടുത്തു.  
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Religious Harmony between Madiyan Koolom Temple and Athinhal Juma Masjid showcases interfaith unity in Kerala. The enduring friendship, spanning centuries, was celebrated by new generations, symbolizing peace and cooperation in the Kanhangad region.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160654