search

കോടതിയിൽ ഹാജരാകണം; ഇ.ഡി കേസിൽ കെ.ബാബുവിന് സമൻസ്, വിചാരണ ഉടൻ ആരംഭിച്ചേക്കും

deltin33 Yesterday 11:50 views 570
  



കൊച്ചി ∙ അനധികൃത സ്വത്തു സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ. ബാബുവിന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നോട്ടിസ്. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ഇ.ഡി കേസിലാണ് സമൻസ്. അതേസമയം, കെ.ബാബു ഇന്ന് ഹാജരായേക്കില്ല എന്നാണു വിവരം. പകരം അഭിഭാഷകൻ ഹാജരാകും. കെ.ബാബുവിന്റെ 25 ലക്ഷത്തിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തേ കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ വൈകാതെ വിചാരണ ആരംഭിച്ചേക്കും. ഇതിന്റെ ഭാഗമായിട്ടാണ് ഹാജരാകാൻ നോട്ടിസ് നൽകിയത്.

  • Also Read പക്ഷാഘാതത്തെ തുടർന്ന് ചികിത്സ; ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ആശുപത്രിയിലെത്തി പൂർത്തിയാക്കും   


കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ളതാണ് കേസ്. 2007 ജൂലൈ 1 മുതൽ 2016 ജനുവരി 25 വരെയുള്ള സമയത്ത് കെ.ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിനു പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്. 2016ലാണു കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇ.ഡി രംഗത്തെത്തുകയും 2020 ജനുവരിയിൽ ബാബുവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് കെ.ബാബു സ്ഥാവര, ജംഗമ വസ്തുക്കൾ വാങ്ങിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്.

  • Also Read ആര്യയുടെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി; കോർപറേഷനിൽ എൽഡിഎഫ് - ബിജെപി തർക്കം   


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബാബു തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് വീണ്ടും ഇ.ഡി കേസും ചർച്ചയിലേക്ക് വന്നിരിക്കുന്നത്. ബാബു ഇത്തവണ മത്സരിച്ചേക്കില്ലെന്ന് നേരത്തേ അഭ്യൂഹങ്ങൾ പരന്നിരുന്നു.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
ED Summons K Babu in Illegal Assets Case: A notice has been issued to Thrippunithura MLA and former minister K. Babu to appear before the PMLA court in Kaloor in connection with a disproportionate assets case. The summons is for an Enforcement Directorate (ED) case alleging that Babu acquired assets beyond his known sources of income between 2007 and 2016. Meanwhile, it is reported that K. Babu is unlikely to appear today. His lawyer will appear on his behalf instead.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470031