search

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 385 കോടിയുടെ വികസനം: 2028 ൽ പൂർത്തിയാക്കുക ലക്ഷ്യം

deltin33 Yesterday 11:50 views 780
  



കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ വീണ്ടും ‘ട്രാക്കിൽ’. ഏഴുമാസം നവീകരണ പ്രവർത്തനം മുടങ്ങിക്കിടന്ന സ്റ്റേഷനിൽ പുതിയ കരാറുകാരുടെ കീഴിൽ നവീകരണ പ്രവർത്തനങ്ങൾ ആഴ്ചകൾക്കു മുൻപാണു പുനരാരംഭിച്ചത്. ഏകദേശം രണ്ടു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുകയാണു ലക്ഷ്യം. താഴത്തെ നിലയുടെ ബീമുകൾ നിർമിച്ചുള്ള കോൺക്രീറ്റ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നാലു നിലകളിലുള്ള റെയിൽവേ ഓഫിസ് കെട്ടിടം, മൾട്ടിലെവൽ കാർ പാർക്കിങ്, യാത്രക്കാരുടെ സേവനങ്ങൾക്കായുള്ള കെട്ടിടം ഉൾപ്പെടെ അഞ്ചു കെട്ടിടങ്ങളാണു സൗത്ത് സ്റ്റേഷൻ പരിസരത്ത് നിർമിക്കുന്നത്. കൂടാതെ സ്കൈ വോക്കും നിർമിക്കും.

കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനിയായ ബ്രിജ് ആൻഡ് റൂഫിനായിരുന്നു റെയിൽവേ സ്റ്റേഷൻ നവീകരണ കരാർ. രണ്ടു വർഷമായിട്ടും 30% താഴെ മാത്രം നിർമാണമാണു കമ്പനിക്കു പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതേത്തുടർന്നു മാസങ്ങൾക്കു മുൻപു കരാർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ കാലതാമസമാണ് ഏഴു മാസത്തോളം നവീകരണ പ്രവർത്തനം മുടങ്ങാൻ കാരണം.

ഈറോഡ് ആസ്ഥാനമായുള്ള ശ്രീ വെങ്കിടാചലപതി കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡിനാണു നവീകരണ പ്രവർത്തനങ്ങളുടെ ചുമതല. ഏകദേശം 385 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി 2028 ആദ്യ പകുതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. നവീകരണ പ്രവർത്തനങ്ങൾ നീളുന്നത് ഏറ്റവും ബാധിക്കുന്നതു യാത്രക്കാരെയാണ്. ആയിരക്കണക്കിനാളുകൾ ദിവസവും വന്നു പോകുന്ന റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങളെത്തുടർന്നു പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. കെട്ടിടങ്ങളെല്ലാം പൊളിച്ചതിനാൽ യാത്രക്കാർക്കു താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പര്യാപ്തമല്ല.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Ernakulam South Railway Station is undergoing a major renovation to modernize the facility. The project aims to enhance passenger amenities, including a multi-level car parking and improved infrastructure, and is expected to be completed in the first half of 2028, after initial delays.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045